(ചിത്രം) ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തിെൻറ ചുറ്റോടുചുറ്റും പ്രകൃതി കോട്ടപോലെ സൃഷ്ടിച്ച് സൂക്ഷിച്ചിരിക്കുന്ന കൂറ്റൻകുന്നുകളിൽ വൃക്ഷത്തൈകൾ നടാൻ യന്ത്രസഹായത്തോടെ നേരേത്ത ഇടിച്ചുനിരത്തിയ മണ്ണ് തടാകത്തിലേക്ക് ഒലിച്ചിറങ്ങുന്നത് തടയാൻ ലക്ഷങ്ങൾ ചെലവഴിച്ച് കയർഭൂവസ്ത്രം വിരിക്കുന്നു. തടാകത്തിെൻറ നാശത്തിന് കാരണമാകുന്ന കുന്നിടിക്കലും സർക്കാർ സമ്പത്ത് ദുർവ്യയം ചെയ്യുന്ന കയർഭൂവസ്ത്രം വിരിക്കലും തലതിരിഞ്ഞ തടാകസംരക്ഷണപ്രവർത്തനത്തിന് മാതൃകയാവുകയാണ്. ജില്ലപഞ്ചായത്ത് ശാസ്താംകോട്ട ശുദ്ധജല തടാകസംരക്ഷണത്തിനായി നീക്കിെവച്ച 16 ലക്ഷം രൂപ ഏതുവിധേനയും ചെലവഴിക്കാനുള്ള ഉദ്യോഗസ്ഥതല നീക്കത്തിെൻറ ഭാഗമായാണ് ഇൗ നടപടികൾ വിലയിരുത്തപ്പെടുന്നത്. തടാകത്തിെൻറ സംരക്ഷണകുന്നുകളിൽ യന്ത്രസഹായത്തോടെയുള്ള മണ്ണിടിക്കൽ പാടില്ലെന്ന കർശന നിർേദശങ്ങൾ കാറ്റിൽ പറത്തി എക്സ്കവേറ്റർ കൊണ്ട് കുന്ന് നിരപ്പാക്കിയതായിരുന്നു ഒന്നാംഘട്ടം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തുണ്ടിൽ നൗഷാദും പരിസ്ഥിതിപ്രവർത്തകരും ഇൗ നടപടി തടഞ്ഞതോടെ പണം ചെലവഴിക്കാനുള്ള വഴി കാണാതെ നടത്തിപ്പുകാർ വലഞ്ഞു. കുന്നിടിച്ചുനിരത്തിയപ്പോൾ ഇളകിയ ലോഡുകണക്കിന് മണ്ണ് അതിനുശേഷം പെയ്ത തോരാമഴയിൽ നേരെ തടാകത്തിലേക്ക് പതിക്കുകയും ചെയ്തു. തുടർന്നാണ് നിരപ്പാക്കിയ കുന്നിനുമുകളിൽ കയർഭൂവസ്ത്രം വിരിക്കാൻ തുടങ്ങിയത്. 15 വർഷത്തിനിടെ മണ്ണ് സംരക്ഷണവകുപ്പിെൻറ ശാസ്താംകോട്ടയിലെ അസി. ഡയറക്ടർ ഒാഫിസ് വഴി മൂന്നുതവണ തടാകതീരത്തെ കുന്നുകളിൽ കയർഭൂവസ്ത്രം വിരിച്ചിരുന്നു. അവയുടെ െപാടിപോലും ഇന്ന് ശേഷിക്കുന്നിെല്ലന്ന് ഇപ്പോൾ വിരിക്കാൻ മുന്നോട്ടുവരുന്ന ജില്ലഅധികൃതർക്കും അറിയാം. കാലാകാലങ്ങളിൽ തടാകതീരത്തുണ്ടാകുന്ന തീയിൽ ഇവ കത്തിയമരുകയാണ് പതിവ്. നാശോന്മുഖമായ ശാസ്താംകോട്ട ശുദ്ധജല തടാകത്തിലേക്കുള്ള മണ്ണൊലിപ്പിന് ആക്കം കൂട്ടുംവിധം കുന്നിടിച്ചവർ ഇപ്പോൾ അതേപ്പറ്റി മൗനം പാലിക്കുകയാണ്. കുന്നുകൾ ഇടിച്ചുനിരത്താതെ മനുഷ്യശേഷി ഉപയോഗിച്ച് കുഴിയെടുത്ത് വൃക്ഷത്തൈകൾ നടണമെന്ന തടാകസ്നേഹികളുടെ ആവശ്യത്തെ ഇക്കൂട്ടർ തള്ളിക്കളയുകയായിരുന്നു. 16 ലക്ഷം പോയ വഴി തേടി വിജിലൻസ് കോടതിയെ സമീപിക്കുമെന്ന് തടാകസംരക്ഷണസമിതി െചയർമാൻ കെ. കരുണാകരൻപിള്ള വ്യക്തമാക്കിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.