സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമം: എം.എസ്​.എസ്​ സെക്ര​േട്ടറിയറ്റ്​ മാർച്ച്​ നടത്തി

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി നടക്കുന്ന അതിക്രമങ്ങളിൽ കർശനനടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണസമിതി (എം.എസ്.എസ്) സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തി. മാർച്ച് വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് പ്രസിഡൻറ് അശോകൻ എ.കെ. നഗർ, ജനറൽ സെക്രട്ടറി മുഹമ്മദ് റഷീദ്, വൈസ് പ്രസിഡൻറ് മാത്യൂസ് ജേക്കബ്, സെക്രട്ടറി ഹലീമാബീവി, എം.വൈ.എസ് പ്രസിഡൻറ് പ്രദീപ് കൊല്ലം, മഹിളാ സമിതി പ്രസിഡൻറ് കെ.കെ. പ്രമീള, ഹക്കീം മലപ്പുറം, ഗിരീഷ്കുമാർ, ഉനയിസ് കൊല്ലം, ബാബു ആറ്റിങ്ങൽ, അലിൻ ജെ.വൈ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.