കിളിമാനൂർ: നഗരൂർ ആൽത്തറമൂട് തണ്ണിക്കോണം മുടിവിളാകം ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നതായി പരാതി. കഴിഞ്ഞ ഒമ്പതിന് രാത്രിയിലാണ് സംഭവം. 2014 മുതൽ തുടർച്ചയായി ഈ കാണിക്കവഞ്ചി പൊളിച്ച് പണം കവർന്നിട്ടുള്ളതായും പരാതികൾ നൽകിയെങ്കിലും ഒരിക്കൽപോലും പ്രതികളെ കണ്ടെത്താൻ ആറ്റിങ്ങൽ പൊലീസ് തയാറായിട്ടില്ലെന്നും സി.ഐക്ക് ക്ഷേത്രം സെക്രട്ടറി ജി. സുദർശനൻ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.