ചിലക്കൂർ ഫിഷിങ് ഹാർബർ പദ്ധതി ഉപേക്ഷിച്ചതായി ആക്ഷേപം

വർക്കല: ചിലക്കൂർ ഫിഷിങ് ഹാർബർ പദ്ധതി സർക്കാർ ഉപേക്ഷിച്ചതായി ആക്ഷേപം. മേഖലയിലെ റിസോർട്ട് ലോബിയുടെ സമ്മർദത്തിന് എം.എൽ.എ വഴങ്ങുകയാണെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ അഹദ്, വർക്കല ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എ. ഷിഹാബുദ്ദീൻ എന്നിവർ വാർത്തകുറിപ്പിൽ ആരോപിച്ചു. മുൻ എം.എൽ.എ വർക്കല കഹാറി​െൻറ സമ്മർദഫലമായാണ് ഹാർബർ അനുവദിക്കപ്പെട്ടത്. യു.ഡി.എഫ് സർക്കാറി​െൻറ അവസാനഘട്ടത്തിൽ എല്ലാ അനുമതികളും പൂർത്തിയാകുകയും ചെയ്തിരുന്നു. ഇപ്പോൾ റിസോർട്ട് ലോബിക്ക് വഴങ്ങി പദ്ധതി അട്ടിമറിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധ പരിപാടികൾക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് രൂപം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.