യാത്രക്കാരെ തട്ടി​െക്കാണ്ടു പോകാന്‍ ശ്രമം; പിടിയിലായവർക്ക്​ അഭിമന്യുവി​െൻറ കൊലപാതകവുമായി ബന്ധമി​െല്ലന്ന് പൊലീസ്

വലിയതുറ : വിമാനത്താവളത്തില്‍നിന്ന് യാത്രക്കാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ വലിയതുറ പൊലീസി​െൻറ പിടിയിലായവര്‍ക്ക് മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവി​െൻറ കൊലപാതകവുമായി ബന്ധമിെല്ലന്ന് പൊലീസ്. വിദേശത്തുനിന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മംഗലാപുരം സ്വദേശിനികളായ യുവതികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പെരുമ്പാവൂര്‍ സ്വദേശി അനസിനാണ് അഭിമന്യൂ കൊലപാതകവുമായി ബന്ധമുള്ളതായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഭിമന്യൂ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന അനസ് മട്ടാഞ്ചേരി സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പിടിയിലായ അനസ് 16ൽ അധികം കേസുകളിലെ പ്രതിയാെണന്ന് ശംഖുംമുഖം അസിസ്റ്റൻറ് കമീഷണര്‍ എ.ആര്‍. ഷാനിഖാന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.