തിരുവനന്തപുരം: അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിൽ ജനപങ്കാളിത്തത്തോടെ നടന്ന സർവേ പ്രവർത്തനങ്ങൾ വിജയിപ്പിച്ച മുഴുവൻ ആളുകളെയും മേയർ അഡ്വ.വി.കെ. പ്രശാന്ത് അഭിനന്ദിച്ചു. ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിെൻറ നേതൃത്വത്തിൽ ഒരുദിവസംകൊണ്ട് നഗരപരിധിയിലെ മുഴുവൻ വീടുകളും സന്ദർശിച്ച് നിരക്ഷരരെ കണ്ടെത്തുന്നതിനായുള്ള സർവേ പൂർത്തീകരിച്ചതെന്നും ഈ പ്രവർത്തനത്തിന് ലഭിച്ച ജനപിന്തുണയാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചതെന്നും മേയർ പറഞ്ഞു. സർവേയുടെ ലഭിച്ചവിവരങ്ങൾ വിശകലനംചെയ്ത് സാക്ഷരതാ പ്രവർത്തനത്തിന് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.