പുനലൂർ: ജൈവ വൈവിധ്യ ദിനാചരണത്തിെൻറ ഭാഗമായി അച്ചൻകോവിൽ ഗവ.വി.എച്ച്.എസ്.എസിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ സ്കൂൾ റിസോഴ്സ് ഗ്രൂപ്പുമായി േചർന്ന് പ്രകൃതിസംരക്ഷണവും ജൈവമേഖല പരിപാലനവും ലക്ഷ്യമാക്കി 'ബയോ നെറ്റ്' പ്രവർത്തനപരിപാടി സംഘടിപ്പിച്ചു. അച്ചൻകോവിലാറിെൻറ നീരൊഴുക്ക് സുഗമമാക്കുന്നതിനും സ്വഭാവിക ജൈവ ആവാസ വ്യവസ്ഥ പരിപാലിക്കുന്നതിനും മുളത്തൈകൾ, കണ്ടൽച്ചെടികൾ എന്നിവ നട്ടുപിടിപ്പിച്ചു. പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി മുളത്തൈകൾ നട്ട് ആര്യങ്കാവ് പഞ്ചായത്തംഗം ഗീത സുകുനാഥ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡി.എസ്. മനു, പ്രഥമാധ്യാപകൻ ഡി. സുധാകരൻ, പ്രോഗ്രാം ഓഫിസർ വി. ദീപ എന്നിവർ സംസാരിച്ചു. വിധി അനാഥരാക്കിയ കുട്ടികളെ ആശ്വസിപ്പിക്കാൻ സംസ്ഥാന ബാലാവകാശ കമീഷൻ കുന്നിക്കോട്: വിധി അനാഥരാക്കിയ ആദിത്യയെയും അഭിനയയെയും ആശ്വസിപ്പിക്കാൻ സംസ്ഥാന ബാലാവകാശ കമീഷനെത്തി. ആക്ടിങ് ചെയർമാൻ സി.ജെ. ആൻറണിയാണ് വെട്ടിക്കവലയിലെ ചേനംകുഴിയിലെ വീട്ടിലെത്തി കുട്ടികളെ കണ്ടത്. എല്ലാവിധ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കുട്ടികളുടെ പിതാവ് മാസങ്ങള്‍ക്ക് മുമ്പ് വീടിന് സമീപത്തെ പാറക്കെട്ടിലെ വെള്ളത്തില്‍വീണ് മരിച്ചിരുന്നു. കഴിഞ്ഞദിവസം അപസ്മാരം ബാധിച്ച് തോട്ടില്‍വീണ് മാതാവും മരിച്ചതോടെയാണ് ഇരുവരും ഒറ്റപ്പെട്ടത്. അനാഥത്വം അറിയിക്കാതെ കുട്ടികളെ ബന്ധുക്കളുടെ സംരക്ഷണയിൽ നിർത്തികൊണ്ട് വിദ്യാഭ്യാസം നടത്താനാണ് തീരുമാനം. മാസംതോറും 2000 രൂപ സഹായമായി നൽകുമെന്നും കൂടാതെ ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് ഇവരെ മാറ്റുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സുമനസ്സുകളുടെ സഹായത്തോടെ ഭൂമി വാങ്ങി വീട്െവച്ച് നൽകാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. ഇതിനായി ആക്ഷൻ കൗൺസിലിനും രൂപം നൽകിയിട്ടുണ്ട്. ചൈൽഡ് വെൽഫയർ ജില്ല ചെയർപേഴ്സൺ കോമളകുമാരി, ജില്ല ശിശുക്ഷേമ ഓഫിസർ സിജുബെൻ, ലിൻസി, വന്ദന എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.