പുനലൂർ: കശുവണ്ടിയുമായി വന്ന . ദേശീയപാത 708ൽ ഇടപ്പാളയം മുരുകൻ ക്ഷേത്രത്തിന് സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. തൂത്തുക്കൂടി തുറുമുഖത്തുനിന്ന് കൊല്ലത്തേക്ക് കശുവണ്ടിയുമായിവന്ന ലോറി, പാതയിലെ കുഴിയൊഴിവാക്കാൻ ശ്രമിക്കവെ തിട്ടയിലിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. കെണ്ടയ്നർ ലോറിയിൽനിന്ന് ഇളകിമാറി സമീപത്ത് മറിഞ്ഞു. പരിക്കേറ്റ ഡ്രൈവർ ചെങ്കോട്ട സ്വദേശി തമ്പിദുരൈ (24)യെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂരിൽനിന്ന് ബത്തേരിക്ക് സൂപ്പർഫാസ്റ്റ് നാളെമുതൽ പുനലൂർ: പുനലൂരിൽനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് അനുവദിച്ച കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് തിങ്കളാഴ്ച മുതൽ സർവിസ് തുടങ്ങും. സുൽത്താൻബത്തേരിയിൽനിന്ന് തൊടുപുഴയിലേക്കുണ്ടായിരുന്ന സർവിസ് പുനലൂരിലേക്ക് നീട്ടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 4-15ന് പുനലൂരിൽനിന്ന് പുറപ്പെടും. പത്തനാപുരം, കോന്നി, റാന്നി, തൊടുപുഴ, തൃശൂർ, കോഴിക്കോട് വഴിയാണ് സർവിസ്. ബത്തേരിയിൽനിന്ന് രാവിലെ ആറിന് ബസ് പുനലൂരിലേക്ക് തിരിക്കും. ബത്തേരി-പുനലൂർ 385 രൂപയാണ് ചാർജ്. ഓൺലൈനിൽ ടിക്കറ്റ് റിസർവ് ചെയ്യാം. സർവിസുകൾ ഡിപ്പോയിൽനിന്ന് പുനരാരംഭിച്ചു പുനലൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ളതും വന്നുപോകുന്നതുമായ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ഡീലക്സ് ബസുകൾ പുനരാരംഭിച്ചു. നവീകരണം നടക്കുന്നതിനാൽ ഡിപ്പോയുടെ പ്രവർത്തനവും സർവിസുകളും ചെമ്മന്തൂർ പ്രൈവറ്റ് സ്റ്റാൻഡിലേക്ക് രണ്ടരമാസം മുമ്പ് മാറ്റിയിരുന്നു. ഇതുകാരണം കൊല്ലം, കൊട്ടാരക്കര ഭാഗത്തുനിന്നുവരുന്ന ഫാസ്റ്റുകൾ ചെമ്മന്തൂരിൽ യാത്ര ആവസാനിക്കുന്നതിനാൽ യാത്രക്കാർ കുറയുകയും വരുമാന നഷ്ടത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇത് കണക്കിലെടുത്താണ് ഡിപ്പോയുടെ നവീകരണം പൂർത്തിയാകുംമുമ്പ് ശനിയാഴ്ച മുതൽ പഴയരീതിയിൽ സർവിസ് പുനരാരംഭിക്കാൻ അധികൃതർ തയാറായത്. എന്നാൽ ഓർഡനറി സർവിസുകൾ നിലവിലുള്ളതുപോലെ ചെമ്മന്തൂർ സ്റ്റാൻഡിൽനിന്ന് തുടരും. അതേസമയം രണ്ടരമാസമായിട്ടും ഡിപ്പോയുടെ നവീകരണം പൂർത്തിയാക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.