ഷാഫിയുടെ ചികിത്സക്കായി നടത്തുന്ന 'കാരുണ്യയാത്ര' നാളെ

കടയ്ക്കൽ: അപൂർവരോഗം ബാധിച്ച യുവാവി​െൻറ ചികിത്സക്ക് പണം കണ്ടെത്താനായി സ്വകാര്യ ബസ് കാരുണ്യയാത്ര നടത്തും. അപ്ലാസ്റ്റീക് അനീമിയ എന്ന അപൂർവരോഗം ബാധിച്ച ചടയമംഗലം ഇളമ്പഴന്നൂർ ഷീജ മൻസിലിൽ മുഹമ്മദ് ഷാഫിയുടെ (32) ജീവൻ നിലനിർത്താനാണ് കാരുണ്യയാത്ര. സ്റ്റാർ ഇലവൻ ക്ലബും ഹംറിൻ ബസും സംയുക്തമായാണ് തിങ്കളാഴ്ച 'കനിവിനായി ഒരു കാരുണ്യയാത്ര' എന്നപേരിൽ ധനസമാഹരണയാത്ര നടത്തുന്നത്. പത്തു വർഷത്തോളം വിദേശത്ത് ജോലിചെയ്ത ഷാഫി മൂന്നുവർഷം മുമ്പാണ് രോഗബാധിതനായി നാട്ടിൽ എത്തിയത്. രക്തസ്രാവമാണ് രോഗലക്ഷണം. ജീവൻ നിലനിർത്തണമെങ്കിൽ രക്തവും പ്ലേറ്റ്ലെറ്റും നിശ്ചിത ഇടവേളകളിൽ കൊടുത്തുകൊണ്ടിരിക്കണം. രണ്ടുവർഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി ചെലവുകൾ താങ്ങാനാവാതെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ചികിത്സ മാറ്റി. ചികിത്സക്കായി സമ്പാദ്യം മുഴുവനും ചെലവഴിച്ചതോടെ കടബാധ്യതയും ഏറി. ആകെയുള്ള 10 സ​െൻറ് സ്ഥലം പണയപ്പെടുത്തി. വീടുപണി അടിത്തറ കെട്ടിയതോടെ പണമില്ലാത്തതിനാൽ തുടർജോലികളും നിലച്ചു. സുഖം പ്രാപിക്കാൻ മജ്ജ മാറ്റിവെക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ പറയുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം വെല്ലൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടർചികിത്സ തുടങ്ങുകയായിരുന്നു. ആറുമാസത്തോളം ചികിത്സയും നടത്തി. ശസ്ത്രക്രിയക്ക് 40 ലക്ഷം ചെലവുവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഷാഫിയും ഭാര്യയും മൂന്ന് വയസ്സുള്ള മകനും അടങ്ങുന്നതാണ് കുടുംബം. പണം കണ്ടെത്താൻ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. തുടർചികിത്സ നടത്തണമെങ്കിൽ സുമനസ്സുകളുടെ സഹായം അത്യാവശ്യമാണ്. ഈ സാഹചര്യത്തിലാണ് കൊച്ചാലുംമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർ ഇലവന്‍ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും കൊട്ടാരക്കര-കടയ്ക്കൽ റൂട്ടിൽ സർവിസ് നടത്തുന്ന ഹംറിന്‍ ബസും സംയുക്തമായി യാത്ര നടത്തുന്നത്. ഈ ദിവസത്തെ മുഴുവൻ കളക്ഷനും ക്ലബ് പ്രവർത്തകർ ബസ്‌ പോകുന്ന ജങ്ഷനുകളിൽനിന്ന് ശേഖരിക്കുന്ന പണവും ചികിത്സ സഹായത്തിലേക്ക് നൽകും. പൂയപ്പള്ളിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം വെളിയം: പൂയപ്പള്ളിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. സിഗ്‌നൽ ലൈറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ തിരക്ക് കാണിച്ച് നിയമം ലംഘിക്കുകയാണ്. ജങ്ഷനിൽ നിരവധി വാഹനാപകടങ്ങളും ഉണ്ടാവാറുണ്ട്. ഇവിടെനിന്ന് നൂറ് മീറ്റർ അകലെയാണ് പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെടുന്നില്ലെന്ന ആരോപണം ശക്തമാണ്. ഓയൂർ -കൊട്ടാരക്കര, കൊല്ലം-ആയൂർ റോഡുകൾ കടന്നുപോകുന്ന പ്രധാന ജങ്ഷനാണ്. ജങ്ഷനിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതും ഗതാഗത തടസ്സത്തിന് കാരണമാണ്. ഗതാഗതം രൂക്ഷമാകുന്ന സാഹചര്യം ഇല്ലാതാക്കാൻ പൂയപ്പള്ളി പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതും ജനങ്ങളെ വലയ്ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.