ടൗണിനുനടുവിൽ പ്ലാസ്​റ്റിക് മാലിന്യം കുമിഞ്ഞുകൂടിയിട്ടും അധികൃതർക്ക് മൗനം

കുളത്തൂപ്പുഴ: ടൗണിന് ഹൃദയഭാഗത്തായി പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിയിട്ടും നീക്കുന്നതിന് നടപടിയെടുക്കാതെ അധികൃതർ. കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി കവലയിൽ ഗവൺമ​െൻറ് യു.പിസ്കൂളിനു മുന്നിലായി അന്തർസംസ്ഥാന പാതയോരത്തുള്ള റവന്യൂ ഭൂമിലാണ് മാലിന്യനിക്ഷേപം വർധിക്കുന്നത്. പുറമെ നിന്നും പ്ലാസ്റ്റിക് കവറുകളിലും മറ്റും മാലിന്യം പൊതിഞ്ഞ് ഇവിടെ കൊണ്ടുവന്ന് നിക്ഷേപിക്കുകയാണെന്നാണ് സമീപത്തുള്ളവർ പറയുന്നത്. സ്കൂൾ, വിവിധ സർക്കാർ ഓഫിസുകൾ, സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള പ്രധാന വഴി എന്നിവയുടെ സമീപത്തുള്ള മാലിന്യനിക്ഷേപം അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏറെയും പ്ലാസ്റ്റിക് മാലിന്യമായതിനാൽ ഇതിൽ മഴവെള്ളവും മലിനജലവും കെട്ടിക്കിടന്ന് കൊതുകുപെരുകുന്നതിനും സാംക്രമികരോഗങ്ങൾ പടരുന്നതിനും കാരണമാവുമെന്ന് നാട്ടുകാർക്ക് ആശങ്കയുമുണ്ട്. മഴ ശക്തമായതോടെ പ്ലാസ്റ്റിക് കവറുകൾക്കുള്ളിലെ മാലിന്യം അഴുകി ദുർഗന്ധം വമിക്കുന്നുണ്ടെന്നും ഇവ സ്കൂളിനുമുന്നിലെ നടപ്പാതയിലേക്ക് ഒലിച്ചിറങ്ങുകയാണെന്നും സമീപത്തെ വ്യാപാരികൾ പറയുന്നു. അടയന്തരമായി മാലിന്യം നീക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.