തിരുവനന്തപുരം: ഹെൽത്ത് ടൂറിസം രംഗത്തെ വ്യാജ ആയുർവേദ ചികിത്സകർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം മേഖല കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായി െറഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത നിയമസഭ സമ്മേളനത്തോടെ അതോറിറ്റി നിലവിൽവരും. അതോടെ ഇത്തരം കള്ളനാണയങ്ങളുൾപ്പെടെ കണ്ടെത്തി തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ 60ാം വാർഷികാഘോഷ സമാപനവും പ്രതിനിധി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യരംഗത്ത് സംസ്ഥാനം ഏറെ മുന്നോട്ടുപോയെങ്കിലും നിരവധി പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. ജീവിതശൈലീ രോഗങ്ങൾക്ക് നിരവധിയാളുകൾ ദിനംതോറും അടിമപ്പെടുകയാണ്. ആയിരക്കണക്കിന് ആൾക്കാർ അർബുദത്തിെൻറ പിടിയിലാകുന്നു. ചികിത്സാരംഗത്തെ എല്ലാമേഖലകൾക്കും തുല്യമായ പങ്കുണ്ട്. അവയുടെ നേട്ടങ്ങൾ രോഗപ്രതിരോധത്തിലും ചികിത്സയിലും പ്രയോജനപ്പെടുത്താനാകണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തിൽ അനന്തസാധ്യതകളാണ് ആയുർവേദത്തിനുള്ളത്. അതിനാൽ പുതിയ രോഗങ്ങൾക്കനുസൃതമായി ശാസ്ത്രീയമായ ഗവേഷണങ്ങൾ ഉണ്ടാകണം. െഹൽത്ത് ടൂറിസം രംഗത്ത് ഉൾപ്പെടെ അത്തരം ഗവേഷണങ്ങൾ പ്രയോജനെപ്പടുത്താനാകണമെന്നും കടകംപള്ളി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. ഷർമദ്ഖാൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഒ. രാജഗോപാൽ, ബി. സത്യൻ, ഭാരതീയ ചികിത്സവകുപ്പ് ഡയറക്ടർ ഡോ. അനിത ജേക്കബ്, ഡി.എം.ഒ ഡോ. കെ.എസ്. സുകേശ്, ജനറൽ സെക്രട്ടറി വി.ജി. സെബി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സുഭാഷ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.