തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ്​ പിരിച്ചുവിടണം -തയ്യൽത്തൊഴിലാളി കോൺഗ്രസ്​

തിരുവനന്തപുരം: തയ്യൽത്തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ് പിരിച്ചുവിടണമെന്ന് തയ്യൽത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ബാബു അമ്മവീട്. ഇതുസംബന്ധിച്ചുള്ള പരാതി ഉടൻ സർക്കാറിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തയ്യൽത്തൊഴിലാളി കോൺഗ്രസ് ജില്ല പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി.എസ്. മഞ്ചു അധ്യക്ഷത വഹിച്ചു. കരമന ശിവൻകുട്ടി, അരുവിക്കര സലാം, ശ്രീകണ്ഠൻ, എൻ.കെ. സുധാകരൻ, ശ്രീലേഖ, സനുജാബീവി, ഗീതു എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികൾ: ടി.എസ്. മഞ്ചു (പ്രസി.), എൻ.കെ. സുധാകരൻ (വൈസ് പ്രസി.), കരമന ശിവൻകുട്ടി (ജന.സെക്ര.), ശ്രീരേഖ കഴക്കൂട്ടം (സെക്ര.), ജഗന്നാഥൻ തമലം (ജോ.സെക്ര.), ഗീത (ട്രഷ.) ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് പി.വി. ഗംഗാധരൻ, ത്രേസ്യാമ്മ പൂന്തുറ, ഷേർളി, സുനിത, ഷറഫുന്നിസ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.