പഞ്ചായത്ത്​ ഒാഫിസ് പടിക്കല്‍ ഉദ്യോഗാർഥികളുടെ കൂട്ടധർണ

കരുനാഗപ്പള്ളി: തഴവാ ഗ്രാമപഞ്ചായത്തിലെ നിലവില്‍ ഒഴിവുള്ള അംഗൻവാടികളിലെ വര്‍ക്കര്‍, ഹെല്‍പര്‍ നിയമന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗാർഥികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഒാഫിസ് പടിക്കല്‍ കൂട്ടധർണ നടത്തി. കോടതി ഉത്തരവിലൂടെ നടത്തിയ ഇൻറര്‍വ്യൂവില്‍ പങ്കെടുത്ത് യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് അംഗീകരിച്ച് നല്‍കാത്ത പ്രസിഡൻറി​െൻറ നടപടി മനുഷ്യത്വരഹിതമാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് പാര്‍ലമ​െൻററി പാര്‍ട്ടി നേതാവ് പാവുമ്പ സുനില്‍ അഭിപ്രായപ്പെട്ടു. പട്ടിക അംഗീകരിക്കാത്ത നടപടി രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രിയെയും ഡയറക്ടറെയും നേരിൽക്കണ്ട് പരാതിപ്പെടാനും തീരുമാനിച്ചതായി ഭാരവാഹികളും അറിയിച്ചു. സമരസമിതി നേതാക്കളായ സുജ, ഷീജ, സരസ്വതി, മിനി, ബിന്ദു എന്നിവര്‍ ധർണക്ക് നേതൃത്വം നല്‍കി. മാരൂരിൽ അമിത അളവിൽ പാറഖനനം; അധികൃതർ മൗനത്തിൽ വെളിയം: വെളിയം കടയ്ക്കോട് പഞ്ചായത്തുകളുടെ അതിർത്തിയിൽ അമിതഅളവിൽ പാറഖനനം നടന്നിട്ടും റവന്യൂവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ദിവസവും അമ്പതോളം ടിപ്പർ ലോറികളാണ് പാറ കയറ്റുന്നതിനായി ക്വാറിക്ക് സമീപം നിർത്തിയിട്ടിരിക്കുന്നത്. പാസില്ലാതെ നിരവധി ടിപ്പർ ലോറികൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ട്. അമിത വേഗത്തിൽ ടിപ്പർ ലോറികൾ പാറയുമായി നിരത്തിലൂടെ പോകുന്നത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പാറഖനനം ചെയ്യാൻ പ്രദേശത്തെ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി പാർട്ടികളിലെ നേതാക്കന്മാരുടെ ഒത്താശയുണ്ടെന്നാണ് ആക്ഷേപം. അമിതഅളവിൽ പാറ ഖനനം ചെയ്യുന്നത് അധികൃതർ പിടിക്കാതിരിക്കാൻ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്ക് പാറമാഫിയ പണം നൽകുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. വെളിയം പടിഞ്ഞാറ്റിൻകരയിൽ പാറ ഖനനം നടക്കാതിരിക്കാൻ ഇടതുപക്ഷ പാർട്ടികൾ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചപ്പോൾ പഞ്ചായത്തിലെ മാരൂർ വാർഡിൽ നടക്കുന്ന പാറഖനനത്തെ എതിർത്ത് ഒരു രാഷ്ട്രീയപാർട്ടികളും മുന്നോട്ട് വന്നിട്ടില്ല. പടിഞ്ഞാറ്റിൻകരയിലെ പാറഖനനത്തിനെതിരെ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചവർ ജില്ലയിലെ പാറ ക്വാറിയുടെ അസോസിയേഷനിലെ അംഗങ്ങളാണ്. ഇതിൽ ചിലർക്ക് പ്രദേശത്തെ ക്വാറികളിൽ ഷെയറും ഉണ്ട്. പടിഞ്ഞാറ്റിൻകര ക്വാറിയിലും പാറഖനനം നടത്താനാണ് ചില രാഷ്ട്രീയപാർട്ടികളുടെ തീരുമാനം. ഇതിനെ ശക്തമായി എതിർത്ത് കൊണ്ട് വെളിയത്തെ ആർ.എസ്.പി നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. വെളിയം പഞ്ചായത്തിലെ നൂറോളം പൂട്ടിക്കിടക്കുന്ന ക്വാറികൾ പ്രവർത്തിപ്പിക്കാൻ മാഫിയകൾ കോടികൾ പിരിച്ച് ഭരണകേന്ദ്രങ്ങളെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.