ദേശീയപാത സ്ഥലമെടുപ്പ്: ബി.ഒ.ടിക്കെതിരെ ഹൈവേ ആക്​ഷൻ ഫോറം പ്രതിഷേധ പ്രകടനം നടത്തി

ചവറ: ഹൈവേ ആക്ഷൻ ഫോറത്തി​െൻറ നേതൃത്വത്തിൽ ദേശീയപാത സ്ഥലമെടുപ്പിനെതിരെ കുറ്റിവട്ടത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ദേശീയപാത വികസനം കല്ലിടീൽ നടക്കുന്ന സമയം ഹൈവേ ആക്ഷൻ ഫോറത്തി​െൻറ നേതൃത്വത്തിൽ വ്യാഴാഴ്ച കുറ്റിവട്ടത്ത് സ്ത്രീകൾ അടങ്ങുന്നവരാണ് പ്രതിഷേധപ്രകടനം നടത്തിയത്. ബി.ഒ.ടി വേണ്ട, ടോളും വേണ്ട, 30 മീറ്ററിൽ പാത നിർമിക്കുകയെന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. കുറ്റിവട്ടം ജങ്ഷനിൽ നിന്നാരംഭിച്ച പ്രകടനം വെറ്റമുക്കിൽ സമാപിച്ചു. തുടർന്ന് ഹൈവേ ആക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻറ് ചന്ദ്രമോഹൻ, ജനറൽ സെക്രട്ടറി സുന്ദരേശൻ പിള്ള, രക്ഷാധികാരി അബ്ദുൽ അസീസ്, വൈസ് പ്രസിഡൻറ് മുബാറക്ക് എന്നിവർ സംസാരിച്ചു. ഭാഗവത സപ്താഹയജ്ഞം ഓച്ചിറ: ക്ലാപ്പന കണ്ണാടിശ്ശേരില്‍ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 15ന് ആരംഭിക്കും. 14 ന് രാവിലെ ഏഴിന് നടൻ ഭീമന്‍ രഘു ദീപ പ്രകാശനം നിര്‍വഹിക്കും. 15ന് വൈകീട്ട് അഞ്ചിന് നാരങ്ങാവിളക്ക്, 17ന് രാവിലെ 11ന് ഉണ്ണിയൂട്ട്, 18ന് രാവിലെ 10ന് ഗോവിന്ദപട്ടാഭിഷേകം, 11ന് നവഗ്രഹപൂജ, വൈകീട്ട് 5.30ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന, 19ന് രാവിലെ 11ന് രുഗ്മിണിസ്വയംവരം, വൈകീട്ട് 5.30ന് സര്‍വശ്വര്യപൂജ, 21ന് വൈകീട്ട് നാലിന് അവഭൃഥസ്‌നാന ഘോഷയാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.