തിരുവനന്തപുരം: പരമ്പരാഗത രീതിയിൽനിന്ന് മാറിയുള്ള ശിശുക്ഷേമ സമിതിയുടെ പ്രവർത്തനം ലോകത്തിന് മാതൃകയാണെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സമിതിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാല്യത്തിെൻറയും വാർധക്യത്തിെൻറയും സംതൃപ്തിയാണ് സമൂഹത്തിെൻറ ആരോഗ്യസൂചകങ്ങളിൽ പ്രധാനം. ബാല്യത്തെ സർഗാത്മകമായി രൂപപ്പെടുത്താൻ സമിതി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. www.childwelfare.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സമിതിയിലെ കുട്ടികൾക്കുള്ള സംഭാവനകൾ ഇനി ഓൺലൈനായി നൽകാം. സമിതി വൈസ് പ്രസിഡൻറ് അഴീക്കോടൻ ചന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.പി. ദീപക്, സി-ഡിറ്റ് രജിസ്ട്രാർ ജി. ജയരാജ്, സമിതി ജോയൻറ് സെക്രട്ടറി പി.എസ്. ഭാരതി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.