തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ വേണു ബാലകൃഷ്ണനെതിരായ കേസ് ഭരണകൂട അസഹിഷ്ണുതയുടെ അവസാന ഉദാഹരണമാണെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസരി ഹാളിൽ കേരള പത്രപ്രവര്‍ത്തക യൂനിയൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശനത്തിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കുകയാണ് വേണ്ടത്. അല്ലാതെ അസഹിഷ്ണുത പ്രകടിപ്പിക്കുകയല്ല. എഫ്.ഐ.ആര്‍ റദ്ദാക്കണം. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം വേണു നടത്തിയിട്ടില്ല, അതിനാൽ കേസ് കോടതിയില്‍ നിലനില്‍ക്കില്ല. മാധ്യമപ്രവർത്തകർക്കുനേരെ അധികാരത്തിെൻറ ദാർഷ്ട്യമുണ്ടായിട്ടും അതിനെതിരെ മാധ്യമസമൂഹത്തിൽനിന്ന് കാര്യമായ പ്രതിഷേധമുണ്ടാകാത്തതാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തക യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് ആർ. നൗഷാദ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ഡി. പ്രേമഷ്കുമാർ, ഭാരവാഹികളായ ആർ. കിരൺബാബു, രഞ്ജിത് അമ്പാടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.