ആയുർവേദ ഒാഫിസർമാരുടെ സംസ്​ഥാന സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ 36ാമത് സംസ്ഥാന സമ്മേളനവും 60ാമത് വാർഷികാഘോഷങ്ങളുടെ സമാപനവും വെള്ളി, ശനി ദിവസങ്ങളിൽ തലസ്ഥാനത്ത് നടക്കും. തമ്പാനൂർ ഹോട്ടൽ അപ്പോളോ ഡിമോറയിൽ വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മന്ത്രി സി. രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്യുന്ന മാധ്യമ സെമിനാറോടെ സമ്മേളനം ആരംഭിക്കുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ഷർമദ് ഖാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബി. സത്യൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം സംസ്ഥാന കൗൺസിൽ ഉദ്ഘാടനം രക്ഷാധികാരി ഡോ. തൊടിയൂർ ശശികുമാർ നിർവഹിക്കും. ശനിയാഴ്ച രാവിലെ 10ന് 60ാം വാർഷികാഘോഷ സമാപനം ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉച്ചക്ക് രണ്ടിന് 'സംഘടനയുടെ നാൾവഴികൾ' സെമിനാർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ഡോ.വി.ജെ. സെബി, ഡോ.എസ്. ഷൈൻ, ഡോ.ജി.എസ്. പ്രവീൺ, ഡോ.ആർ. സോജ്, ഡോ. ഷിജി. വത്സൻ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.