തിരുവനന്തപുരം: ഒക്‌ടോബര്‍ ആറ് മുതല്‍ 21 വരെയുള്ള നവരാത്രി ഉത്സവത്തോടനുബന്ധിച്ച് തലസ്ഥാനത്ത് നടക്കുന്ന ഘോഷയാത്രയില്‍ പരസ്യവാഹനങ്ങള്‍ അനുവദിക്കേെണ്ടന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേർന്ന യോഗം തീരുമാനിച്ചു. ഉച്ചഭാഷിണികള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. നവരാത്രി ഉത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏകോപന ചുമതല ജില്ല കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കുമായിരിക്കും. തിരുവനന്തപുരം കലക്ടര്‍ കന്യാകുമാരി കലക്ടറുമായി ബന്ധപ്പെട്ട് ഏകോപനം നടത്തും. തമിഴ്‌നാട് പൊലീസുമായി ഐ.ജി തലത്തില്‍ ഏകോപനം ഉണ്ടാകും. ഉടവാള്‍ കൈമാറ്റ ചടങ്ങ് നടക്കുന്ന പത്മനാഭപുരം കൊട്ടാരത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ചടങ്ങുമായി ബന്ധപ്പെട്ടവര്‍ മാത്രം കയറുന്ന വിധത്തില്‍ ക്രമീകരണം വേണം. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസ-ഭക്ഷണ സൗകര്യം ഒരുക്കണം. ഘോഷയാത്ര കടന്നുവരുന്ന റോഡുകളിലെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കും. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം വാട്ടര്‍ അതോറിറ്റി ലഭ്യമാക്കും. ആനകള്‍ക്ക് വെള്ളവും തൽക്കാലിക പന്തലും ഒരുക്കാനും തീരുമാനിച്ചു. എം.എല്‍.എമാരായ വി. എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, ഐ.ജി. ജയരാജ്, ജില്ല പൊലീസ് മേധാവി പി. പ്രകാശ്, തമിഴ്‌നാട് ജോയൻറ് കമീഷണര്‍ എം. അന്‍പുമണി, പത്മനാഭപുരം സബ് കലക്ടര്‍ രാജഗോപാല്‍ ശങ്കര, തിരുവനന്തപുരം എ.ഡി.എം. വി. ആര്‍. വിനോദ്, വിളവന്‍കോട് തഹസില്‍ദാര്‍ കെ. കുമാര്‍, കല്‍ക്കുളം തഹസില്‍ദാര്‍ സി. രാജ, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വിവിധ സർക്കാർ, സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.