മാധ്യമം സോക്കർ കാർണിവൽ; ഗോളടിച്ച്​ സതീവൻ ബാലനും പത്മിനി തോമസും

തിരുവനന്തപുരം: കലാശക്കളിക്ക് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തലസ്ഥാനത്ത് വിശ്വഫുട്ബാൾ മാമാങ്കത്തി​െൻറ ആവേശം നിറക്കുന്ന 'മാധ്യമം' സോക്കർ കാർണിവലിൽ ഗോളടിക്കാൻ സംസ്ഥാന കായികരംഗെത്ത പ്രമുഖരും. ഒളിമ്പ്യനും സ്പോർട്സ് കൗൺസിൽ മുൻ ചെയർപേഴ്സണുമായ പത്മിനി തോമസ്, സന്തോഷ് ട്രോഫിയിൽ കേരള ഫുട്ബാൾ ടീമി​െൻറ േകാച്ച് സതീവൻ ബാലൻ അടക്കമുള്ളവരാണ് മാൾ ഒാഫ് ട്രാവൻകൂറിലെത്തിയത്. ഗോൾ പായിച്ചും ഗോളാകാതെ തടുത്തും ഇരുവരും തലസ്ഥാനത്തെ ഫുട്ബാൾ ആവേശത്തി​െൻറ ഭാഗമായി. മാധ്യമം റീജനൽ മാനേജർ വി.എസ്. സലിം, ചീഫ് ഫോേട്ടാഗ്രാഫർ ഹാരിസ് കുറ്റിപ്പുറം, ബിസിനസ് െഡവലപ്മ​െൻറ് ഒാഫിസർ ജെ. സാജുദ്ദീൻ, എ. അബ്ദുൽ ബാസിത്ത് എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. മാൾ ഒാഫ് ട്രാവൻകൂർ, കള്ളിയത്ത് ടി.എം.ടി, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ സഹകരണത്തോടെയാണ് മാധ്യമം വെർച്വൽ ഷൂട്ടൗട്ട് ഒരുക്കിയിരിക്കുന്നത്. ഫൈനൽ നടക്കുന്ന 15 വരെ ഷൂട്ടൗട്ട് തുടരും. നൂറുകണക്കിന് പേരാണ് ദിവസവും വെർച്വൽ ഷൂട്ടൗട്ട് മത്സരത്തിൽ പെങ്കടുക്കുന്നത്. അന്തിമഘട്ടത്തിലേക്ക് മത്സരം കടന്നതോടെ ഷൂട്ടൗട്ടിലും വൻ പങ്കാളിത്തമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.