സ്​ഥാനമാനത്തിന്​​ താൻ ഒന്നും ചെയ്​തിട്ടില്ലെന്ന്​ എം.ജി.എസ്​

തിരുവനന്തപുരം: സ്ഥാനമാനങ്ങളോ പദവികളോ ലക്ഷ്യമിട്ട് ചരിത്രപഠനരംഗത്ത് താൻ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രഫ. എം.ജി.എസ്. നാരായണൻ. കെ.സി.എച്ച്.ആർ സംഘടിപ്പിച്ച പണ്ഡിതആദരം പരിപാടിയിൽ ഗവർണറിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പദവികൾ കിട്ടി, ചിലതൊക്ക പോയി. കിട്ടിയതിൽ സന്തോഷമോ കിട്ടാത്തതിൽ ദുഃഖേമാ ഇല്ല. കേരള ചരിത്രരചനയുടെ പരിണാമഘട്ടത്തിൽ ജീവിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞതിൽ സന്തോഷവും കൃതാർഥതയുമുണ്ടെന്നും എം.ജി.എസ് പറഞ്ഞു. കെട്ടുകഥ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കാലത്ത് മുെമ്പങ്ങുമില്ലാത്തവിധം ചരിത്രപഠനം വെല്ലുവിളി നേരിടുകയാണെന്ന് പ്രഫ. കെ.എൻ. പണിക്കർ പറഞ്ഞു. പ്രഫഷനൽ ചരിത്രപഠനത്തിനും ഗവേഷണത്തിനും കെ.സി.എച്ച്.ആർ പോലുള്ള സ്ഥാപനങ്ങൾ നേതൃപരമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.