കാണാതായ ഫയര്‍ സേഫ്റ്റി ഓഫിസറെ പൊലീസ് കണ്ടെത്തി

കിളികൊല്ലൂര്‍: രണ്ട് വര്‍ഷം മുമ്പ് കാണാതായ ഫയര്‍ സേഫ്റ്റി ഓഫിസറെ കിളികൊല്ലൂര്‍ പൊലീസ് കണ്ടെത്തി. കിളികൊല്ലൂര്‍ മാനവനഗര്‍ സ്വദേശി അജീഷ് ചന്ദ്രനെയാണ്(27) ആലപ്പുഴ തുറവൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. 2016 ജൂണിലാണ് അജീഷ് വീടുവിട്ടിറങ്ങിയത്. വീട്ടുകാരുടെ പരാതിയില്‍ ബംഗളൂരു ഉൾപ്പെടെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ അജീഷി​െൻറ ബാങ്ക് അക്കൗണ്ട് നമ്പറും നിലവിലെ മൊബൈല്‍ ഫോണ്‍ നമ്പറും ലഭിച്ച കിളികൊല്ലൂര്‍ പൊലീസ്, തുറവൂരില്‍ ഇയാൾ ഫയര്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുന്നതായി അറിഞ്ഞു. തുടര്‍ന്ന് കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സ്ക്വാഡുമായി ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയശേഷം അജീഷിനെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു. കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ വിനോദ് ചന്ദ്രന്‍, എസ്.ഐ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഷിബു, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് അജീഷിനെ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.