സൈനിക​െൻറ വീടാക്രമണം എൻ.​െഎ.എ അന്വേഷിക്കണം

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ സൈനിക​െൻറ വീടാക്രമിച്ച സംഭവം എൻ.െഎ.എ അന്വേഷിക്കണമെന്ന് പൂർവ സൈനിക സേവാ പരിഷത് ആവശ്യപ്പെട്ടു. സൈനികൻ വിഷ്ണുവി​െൻറ വീടാക്രമിക്കപ്പെട്ടത് പൊലീസി​െൻറ വീഴ്ചമൂലമാണ്. അദ്ദേഹത്തി​െൻറ കുടുംബത്തിന് ഭീഷണി ഉണ്ടായിട്ടും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ തയാറാകാതെ ആക്രമണത്തിന് പൊലീസ് അവസരം ഒരുക്കിക്കൊടുക്കുകയായിരുെന്നന്ന് സംസ്ഥാന പ്രസിഡൻറ് കേണൽ ആർ.ജി. നായർ, ജന.സെക്രട്ടറി മധു വട്ടവിള എന്നിവർ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വീടാക്രമണത്തിന് തീവ്രവാദ സ്വഭാവമുണ്ട്. നിസ്സാര പ്രശ്നങ്ങളെ പർവതീകരിച്ച് പൊലീസ് സൈനികനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കുകയായിരുന്നു. നിയമപരമായി സൈനികന് ലഭിക്കേണ്ട പരിരക്ഷ നൽകാതെയാണ് അറസ്റ്റെന്നും പരിഷത് ആേരാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.