കുട്ടികളുടെ സ്വപ്നങ്ങൾ രക്ഷിതാക്കൾ തകർക്കരുത്​ -കെ. ജയകുമാർ

കൊല്ലം: എല്ലാ വിദ്യാർഥികൾക്കും സ്വപ്നമുണ്ടെന്നും രക്ഷിതാക്കൾ നിശ്ചയിച്ചുറപ്പിച്ച ചട്ടക്കൂട്ടിൽ കുട്ടികളെ തിരുകിക്കയറ്റി അവരുടെ സ്വപ്നങ്ങളെ തകർക്കരുതെന്നും മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഏർപ്പെടുത്തിയ എക്സലൻസ് പുരസ്കാരം ജില്ലയിൽ സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ എസ്. സുശ്രീ, എം.എസ്. മാധവികുട്ടി, സദ്ദാം നവാസ് എന്നിവർക്ക് വിതരണം ചെയ്ത ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഞ്ചാം ക്ലാസ് മുതൽ ഇപ്പോൾ സിവിൽ സർവിസ് പരീക്ഷാപരിശീലനം നടക്കുന്നുണ്ട്. ആട്, തേക്ക്, മാഞ്ചിയം കൃഷി േപാെലയാണിത്. കഴിവുള്ള കുട്ടികൾ പോലും സിവിൽ സർവിസി​െൻറ ശത്രുക്കളായി മാറും. ഉദ്യോഗസ്ഥർ സർവാധികാരിയല്ല. എന്നാൽ ഭരണാധികാരി സർവാധികാരിയാണ്. മനുഷ്യത്വപരമായി നിയമത്തെ വ്യാഖ്യാനിച്ച് കഴിയുന്നത്ര സഹായം ജനങ്ങൾക്ക് ചെയ്ത് കൊടുക്കണം. ഇന്നലെ വരെ ജോലിയില്ലാതെ കറങ്ങിനടന്നവർ സർക്കാർ ഉദ്യോഗസ്ഥരായാൽ അഹന്തനിറഞ്ഞവരായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പവൻ വീതമുള്ള സ്വർണമെഡൽ ഉൾപ്പെട്ടതാണ് പുരസ്കാരം. കെ. ജയകുമാറും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ചേർന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചു. ചായക്കട ഉടമയെ കാണാനില്ലെന്ന് പരാതി കൊട്ടാരക്കര: പുലർച്ച കട തുറക്കാൻ പോയ ചായക്കട ഉടമയെ കാണാനില്ലെന്ന് പരാതി. നെടുവത്തൂർ വെൺമണ്ണൂർ മോഹനവിലാസത്തിൽ മോഹനനെയാണ്(52) ഇന്നലെ പുലർച്ച മുതൽ കാണാതായത്. കിള്ളൂർ ജങ്ഷനിലാണ് ഇദ്ദേഹം ചായക്കട നടത്തുന്നത്. പതിവുപോലെ ഇന്നലെ പുലർച്ച രണ്ടരയോടെ മോഹനൻ കടയിലേക്ക് പോയി. കട തുറന്നെങ്കിലും രാവിലെ കടയിലെത്തിയവർ ഇദ്ദേഹത്തെ കണ്ടില്ല. തറയിൽ നാല് തുള്ളി രക്തക്കറപോലെ കാണപ്പെട്ടത് സംശയത്തിനിടയാക്കി. ഇത് പരിശോധനക്ക് അയച്ചിട്ടുണ്ട്. തുടർന്ന് ബന്ധുക്കളെത്തി കൊട്ടാരക്കര പൊലീസിൽ പരാതി നൽകി. അപസ്മാരബാധയുള്ളതിനാൽ കടയുടെ പരിസരങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും വൈകീട്ടുവരെയും കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ കടയിൽ െവച്ചിട്ടുണ്ട്. മോഹന​െൻറ പക്കലുണ്ടായിരുന്ന 10,000 രൂപ അപഹരിക്കാനുള്ള ശ്രമം നടന്നതാണോയെന്നും സംശയിക്കുന്നുണ്ട്. എന്നാൽ കടയ്ക്കുള്ളിൽ അക്രമം നടന്നതി​െൻറ ലക്ഷണങ്ങളില്ല. കൊട്ടാരക്കര പൊലീസ് അന്വേഷണം ഊർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.