എസ്.ഐ.ഒ ഹൈസ്കൂൾ അംഗത്വ കാമ്പയിൻ

കൊല്ലം: 'നീതിചോദിക്കുന്ന ശബ്ദമാണിത്, നന്മ പാലിക്കുന്ന കൂട്ടമാണിത്' തലക്കെട്ടിൽ എസ്.ഐ.ഒ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ അംഗത്വ കാമ്പയിൻ ജില്ലതല ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡൻറ് സിറാജുദ്ദീൻ, കൊല്ലം എജുക്കേഷൻ കോംപ്ലക്സിലെ വിദ്യാർഥിക്ക് നൽകി നിർവഹിച്ചു. സെക്രട്ടറിമാരായ അസ്ലം എ. സലാം, അൽ അമീൻ, അനീസ് റഹ്മാൻ യൂനിറ്റ് പ്രസിഡൻറ് ഫാരിസ് സെക്രട്ടറി അബറഹ്മാൻ, അഫ്സൽ എന്നിവർ സംസാരിച്ചു. ജൂനിയർ ഫുട്ബാൾ ടീം സെലക്ഷൻ ട്രയൽസ് കൊല്ലം: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള ജില്ല ജൂനിയർ ടീം സെലക്ഷൻ ട്രയൽസ് ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം ലാൽബഹാദൂർ സ്റ്റേഡിയം ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും. 1.1.2002നും 31.12.2003നുമിടയിൽ ജനിച്ചവർ, അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർകോപ്പിയും സഹിതം എത്തണം. കളിക്കാരുടെ രജിസ്ട്രേഷൻ 14 മുതൽ സ്റ്റേഡിയം ബിൽഡിങ്ങിലുള്ള ജില്ല ഫുട്ബാൾ അസോസിയേഷൻ ഒാഫിസിൽ ആരംഭിക്കും. േഫാൺ: 984712842, 9497175656. പരിപാടികൾ ഇന്ന് കൊല്ലം വൈ.എം.സി.എ ഹാൾ: പ്രകൃതിചികിത്സ ക്ലാസും കൺസൾേട്ടഷനും -ഉച്ച. 2.00 കൊല്ലം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാൾ: പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗം -രാവിലെ 10.00 കൊല്ലം വൈ.എം.സി.എ ഹാൾ: ഡോ. ജേക്കബ് വടക്കഞ്ചേരിയുടെ പ്രഭാഷണ ക്ലാസും ചികിത്സയും -ഉച്ച. 2.00 കരുനാഗപ്പള്ളി ടൗൺ ക്ലബ്: കുടുംബശ്രീയും താലൂക്ക് ലൈബ്രറി കൗൺസിലും ചേർന്ന് നടത്തുന്ന 'റീജനൽ വുമൺ കോൺക്ലേവ്' വനിതാ കൂട്ടായ്മ. ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.