കരുനാഗപ്പള്ളി: കേരളത്തിെൻറ വികസനചരിത്രത്തിൽ അസാധ്യമായതെല്ലാം സാധ്യമാക്കിവരുകയാണ് പിണറായിസർക്കാെറന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. കരുനാഗപ്പള്ളി മുനിസിപ്പൽ ടവറിെൻറ നിർമാണ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനപ്രവർത്തനങ്ങൾക്കെതിരെവന്ന എതിർപ്പുകൾ കണ്ട് പിന്തിയുകയല്ല സർക്കാർ ചെയ്തത്. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ചിലർ പറഞ്ഞു. എതിർപ്പിനുപിന്നിൽ നാട്ടുകാരായിരുന്നില്ല. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളായിരുന്നു. മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ മുന്നിൽ എല്ലാ ശക്തിയും പിന്മാറുന്നതാണ് കണ്ടത്. ദേശീയപാതവികസനത്തിൽ സർേവ പോലും കേരളത്തിൽ നടന്നിരുന്നില്ല. എന്നാൽ, ഇപ്പോൾ സ്ഥലം ഏറ്റെടുത്ത് കല്ലിടൽ നടക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കായി ഏഴായിരം കോടിയാണ് സർക്കാർ നൽകിയതെന്നും മന്ത്രി പറഞ്ഞു. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യകാല ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.