രാജ്യാന്തര ഡോക്യുമെൻററി, ഹ്രസ്വ ചലച്ചിത്രമേള ജൂലൈ 20ന്​ മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2018 ജൂലൈ 20 മുതൽ 24 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഡോക്യുമ​െൻററി, ഹ്രസ്വചലച്ചിത്ര മേള (െഎ.ഡി.എസ്.എഫ്.എഫ്.കെ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൈരളി തിയറ്ററിൽ ജൂലൈ 20ന് വൈകീട്ട് 6.30ന് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. പ്രമുഖ ഡോക്യുമ​െൻററി സംവിധായകൻ രാകേഷ് ശർമ മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിൽ നടക്കുന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 64 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ലോങ് ഡോക്യുമ​െൻറി, ഷോർട്ട് ഡോക്യുമ​െൻററി, ഷോർട്ട് ഫിക്ഷൻ, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. www.idsffk.in എന്ന വെബ്സൈറ്റിൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. മുതിർന്നവർക്ക് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മാധ്യമപ്രവർത്തകർക്ക് സ്ഥാപനങ്ങളുടെ െഎ.ഡി കാർഡ് കാണിച്ച് തിയറ്ററിൽ പ്രവേശിക്കാം. ജൂലൈ 19 മുതൽ ഡെലിഗേറ്റ് കാർഡുകൾ വിതരണം ചെയ്യും. ഡെലിഗേറ്റ് രജിസ്ട്രേഷനുള്ള ഹെൽപ് ഡെസ്ക് ശാസ്തമംഗലത്തുള്ള അക്കാദമി ഒാഫിസിൽ തുറന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.