ശാസ്ത്രകൗതുകം ശിൽപശാല

കാവനാട്: കുട്ടികൾക്ക് ശാസ്ത്ര കൗതുകം പകർന്നു നൽകി ശിൽപശാല. ഞങ്ങളും ശാസ്ത്രത്തോടൊപ്പം ശാസ്ത്ര പരിപോഷണ പരിപാടിയുടെ ഭാഗമായി വള്ളിക്കീഴ് ഗവ.ഹയർ സെക്കഡറി സ്കൂളിലാണ് സംഘടിപ്പിച്ചത്. എൽ.പി വിഭാഗം കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്ര നൈപുണ്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി ഹെഡ്മിസ്ട്രസ് എൽ. മിനി ഉദ്ഘാടനം ചെയ്തു. എൽ.പി വിഭാഗം സീനിയർ അസിസറ്റൻറ് എൽ. സോളി അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർമാരായ ടി.എം. സുഭാഷ്, ജി. ഗോപകുമാർ, അധ്യാപകരായ സജിത, മിനി, സ്മിത, ബേബി, ബിനി എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. ശിൽപശാലയുടെ ഭാഗമായി കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് നിരവധി ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.