പ്രവാസിസംഘം കൺ​െവൻഷൻ

പരവൂർ: കേരള പ്രവാസി സംഘം പൂതക്കുളം വില്ലേജ് കൺെവൻഷൻ ജില്ല വൈസ് പ്രസിഡൻറ് ജെ. വിജയകുമാരകുറുപ്പ് ഉദ്ഘാടനം ചെയ്തു. എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജെ. സുധീശൻപിള്ള, ബി. ചന്ദ്രചൂഡൻപിള്ള, എസ്. സന്തോഷ്, വി. ജോയി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. സുനിൽകുമാർ (പ്രസി.), കബീർ (വൈസ് പ്രസി.), ജെ. സുധീശൻപിള്ള (സെക്ര), വി. ജോയി (ജോ.സെക്ര), എ. മോഹനൻപിള്ള (ട്രഷ). 'റബർ ബോർഡ് ഓഫിസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം' പാരിപ്പള്ളി: 30 വർഷങ്ങളായി കല്ലുവാതുക്കലിൽ പ്രവർത്തിച്ചുവരുന്ന റബർ ബോർഡ് ഓഫിസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡോ.എ.പി.ജെ. അബ്ദുൽകലാം എജുക്കേഷനൽ ആൻഡ് ലീഗൽ സെൽ. ഇവിടെ നിന്ന് 10 കിലോമീറ്ററോളം മാറി ഗതാഗത സൗകര്യമില്ലാത്ത സ്ഥലത്തേക്കാണ് മാറ്റി സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന റബർ സംഘങ്ങൾക്കും കർഷകർക്കും വളരെയെളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയിലെ 13 വില്ലേജുകളിലുള്ള സംഘങ്ങളും കർഷകരുമാണ് ഇവിടത്തെ ഓഫിസിൽ എത്തുന്നത്. മുന്നിലും പിന്നിലും കാമറക്കണ്ണുമായി പാരിപ്പള്ളി പൊലീസ് പാരിപ്പള്ളി: നിയമലംഘകരെയും കുറ്റവാളികളെയും വരുതിയിലാക്കാൻ മുന്നിലും പിന്നിലും കാമറ പിടിപ്പിച്ച ജീപ്പുമായി പാരിപ്പള്ളി പൊലീസ്. ഇരുഭാഗങ്ങളിലും വളരെ ദൂരെനിന്നുള്ള ദൃശ്യങ്ങൾവരെ കാമറ പിടിച്ചെടുത്ത് ജീപ്പിലെ മോണിറ്ററിലെത്തിക്കും. ഇതിനുപുറമെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യപ്പെടും. പൊലീസ് വാഹനം കടന്നുപോകുന്നയിടങ്ങളിൽ നടക്കുന്ന ഗതാഗത നിയമലംഘനങ്ങളും അമിതവേഗത്തിലുള്ള വാഹനമോടിക്കലും അക്രമസംഭവങ്ങളുമെല്ലാം മോണിട്ടറിൽ തെളിയുകയും കൃത്യസമയത്ത് പൊലീസിന് ഇടപെടാൻ അവസരമൊരുക്കുകയും ചെയ്യും. സിറ്റി പൊലീസ് കമീഷണറുടെ പ്രത്യേക നിർദേശപ്രകാരമാണ് ജീപ്പിൽ കാമറ ഘടിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.