ചവറ: ഇടക്കുളങ്ങര മലയാളം ഗ്രന്ഥശാലയും സിറ്റി പൊലീസും സംയുക്തമായി ലഹരി വിരുദ്ധ നാടകവും ജനജാഗ്രത സമിതി രൂപവത്കരണവും സംഘടിപ്പിച്ചു. നാടകം കരുനാഗപ്പള്ളി എ.സി.പി ബി. വിനോദ് ഉദ്ഘാടനം ചെയ്തു. ജനജാഗ്രതാ സമിതി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമോദ് ശിവദാസ് അധ്യക്ഷതവഹിച്ചു. കൊല്ലം സ്പഷൽ ബ്രാഞ്ച് അസി. കമീഷണർ ഷിഹാബുദീൻ, കുടുംബശ്രീ ചെയർപേഴ്സൺ ലതികുകമാരി, നസീം ബീവി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ശ്രീനിവാസൻ സ്വാഗതവും വി.എസ്. മുരളീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.