സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ആദിച്ചനല്ലൂര്‍ ചിറ ടൂറിസം പദ്ധതി

ചാത്തന്നൂർ: ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന് സാധ്യതകളുടെ വാതില്‍ തുറന്ന് ആദിച്ചനല്ലൂര്‍ ചിറ ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ചെന്തിട്ട ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ചിറയിലാണ് ടൂറിസം പദ്ധതി സജ്ജമായിരിക്കുന്നത്. ചിറയുടെ മാത്രം വിസ്തൃതി 28 ഏക്കറിലധികം വരും. ബോട്ടിങ്ങാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. കൂട്ടികള്‍ക്ക് പാര്‍ക്ക്, ലഘു ഭക്ഷണ കൗണ്ടറുകള്‍, മരങ്ങള്‍ക്ക് ചുറ്റുമുള്ള ഇരിപ്പിടങ്ങള്‍, പടവുകള്‍, വിശ്രമ സൗകര്യങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യവുമുണ്ട്. ജി.എസ്. ജയലാല്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടും ടൂറിസം വകുപ്പി​െൻറ ഫണ്ടുമാണ് ഇതിനായി വിനിയോഗിച്ചത്. ഒാണത്തിനു മുമ്പ് പദ്ധതി സമര്‍പ്പിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. രണ്ടാം ഘട്ടമായി പദ്ധതി വിപുലീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. സുഭാഷ് പറഞ്ഞു. അംഗൻവാടി വര്‍ക്കര്‍/ഹെല്‍പര്‍ നിയമനം കൊല്ലം: വെട്ടിക്കവല അഡീഷനല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ മൈലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ഹെല്‍പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 23 മുതല്‍ നടക്കും. പോസ്റ്റ് കാര്‍ഡ് മുഖേന അറിയിപ്പ് ലഭിച്ചവര്‍ അസ്സല്‍ രേഖകളുമായി രാവിലെ ഒമ്പതിന് മൈലം ഗ്രാമപഞ്ചായത്ത് ഹാളില്‍ എത്തണം. ഫോൺ: 0474-2616660.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.