കൊല്ലം: ജീവെൻറ ആധാരമായ പ്രകൃതിമൂലധനത്തിെൻറ ശോഷണം മാനവരാശിയുടെ നിലനിൽപിന് ആപത്താണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. കൊല്ലം എസ്.എൻ കോളജിൽ കൃഷിവകുപ്പിെൻറയും നാഷനൽ സർവിസ് സ്കീമിെൻറയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹരിതമിഷൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിലെ അവിഭാജ്യഘടകമായി കൃഷിയെ കണ്ടുകൊണ്ട് വിദ്യാർഥികൾക്കിടയിൽ നടപ്പിലാക്കുന്ന പദ്ധതി മാതൃകാ തോട്ടമാക്കി മാറ്റുവാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കാർഷികസംസ്കാരം പുത്തൻതലമുറയിൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ കൃഷി ചെയ്യാനും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ വി. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. സത്താർ, ജില്ലാകൃഷി ഓഫിസർ വി.എച്ച്. നജീം, പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ എന്നിവർ സംസാരിച്ചു. കരനെൽകൃഷി, ജൈവ പച്ചക്കറികൃഷി, പൂക്കൃഷി എന്നിവയാണ് ഹരിതമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.എൻ കാമ്പസിലെ മൂന്ന് ഏക്കർ സ്ഥലത്ത്നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.