മലമ്പനിക്കെതിരെ ജാഗ്രത പാലിക്കണം -ഡി.എം.ഒ

കൊല്ലം: മഴ ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ തീരദേശ മേഖലയിലുള്ളവര്‍ മലേറിയക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കോര്‍പറേഷന്‍ പരിധിയിലെ പള്ളിത്തോട്ടം, ആശ്രാമം, കടപ്പാക്കട, വാടി, തങ്കശ്ശേരി പ്രദേശങ്ങളില്‍ കൊതുകി​െൻറ സാന്ദ്രത കൂടുതലായതിനാല്‍ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റി​െൻറ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഉണ്ടാകുന്ന കടുത്ത പനി, തലവേദന, ശക്തമായ വിറയലും കുളിരോടുകൂടിയ പനിയും തുടര്‍ന്ന് വരുന്ന വിയര്‍പ്പും മലമ്പനിയുടെ രോഗലക്ഷണങ്ങളാണ്. രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താനാകും. മലമ്പനിക്കുള്ള മരുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കി ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്നും നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.