കുറിച്ചിയിലെ ഡോക്ടറിന്​ നാട്​ വിടനൽകി

ആയൂർ: സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽ സേവനം അനുഷ്ഠിച്ച് 'കുറിച്ചിയിലെ ഡോക്ടർ' എന്നറിയപ്പെട്ട ചടയമംഗലം ചാവരിഴികത്തു വീട്ടിൽ ഡോ. ഷാഹുൽ ഹമീദിന് ജന്മനാട് വിട നൽകി. പക്ഷിമൃഗാദികളെ സ്നേഹിച്ച് സംരക്ഷിക്കുന്നതിനൊപ്പം മരങ്ങളും മണ്ണും വെള്ളവും സംരക്ഷിക്കുന്നത് ജീവിതപുണ്യമായി കരുതുകയും പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തികൂടിയായിരുന്നു അദ്ദേഹം.1932ൽ ജനിച്ച ഇദ്ദേഹം ഇംഗ്ലീഷ് സ്കൂൾ ലിവിങ് സർട്ടിഫിക്കറ്റ് നേടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി അസം വെറ്ററിനറി കോളജിൽനിന്ന് ഉപരിപഠനം നേടി. 1962ൽ തൃശൂർ വെറ്ററിനറി കോളജിൽ ഡോക്ടറായി സേവനം തുടങ്ങി. അവിടെനിന്ന് ജില്ല പൗൾട്രി ഫാം, ഫീസ്കോ പൗണ്ടിങ് ഫാക്ടറി, ഡ്രൈസ്റ്റോക്ക് ഫാം മാനേജർ, വാക്സിൻ അസി.ഡയറക്ടർ എന്നീ നിലകളിൽ സംസ്ഥാനത്ത് മൃഗസംരക്ഷണ പരിപാലനരംഗത്ത് സുസ്ത്യർഹമായ സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ചെങ്ങന്നൂർ ഫീഡ്കോ പൗണ്ടിങ് ഫാക്ടറിയിൽ ഉൽപാദനവർധനക്കും കയറ്റുമതിക്കും നേതൃത്വം നൽകി. ഔദ്യോഗിക ജീവിതത്തിനുശേഷവും നേതൃപരമായി നാടിന് മൃഗപരിപാലനരംഗത്തും കൃഷിയിലും മണ്ണ് ജല സംരക്ഷണ രംഗത്തും മാതൃകയായിരുന്നു ഡോക്ടർ. സ്വന്തം പുരയിടം മൃഗാശുപത്രി സ്ഥാപിക്കുന്നതിനായി സർക്കാറിന് വിട്ടുനൽകിയും മാതൃകപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ നാടി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് ഒഴുകിയെത്തിയത്. ചടയമംഗലം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.