കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടാരക്കര യൂനിറ്റിെൻറ നേതൃത്വത്തിൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് ഒരു ലക്ഷത്തിെൻറ ഫർണിച്ചർ കൈമാറി. ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ബി. ശ്യാമളയമ്മ അധ്യക്ഷതവഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് പ്രസിഡൻറ് ഹാജി എം. ഷാഹുദീൻ സ്കൂൾ പി.ടി.എ പ്രസിഡൻറ് എസ്.ആർ. രമേശിന് ഫർണിച്ചർ കൈമാറി. യൂനിറ്റ് വർക്കിങ് പ്രസിഡൻറ് സി.എസ്. മോഹൻദാസ്, ജന.സെക്രട്ടറി രാജു തോട്ടുംകര, ഭാരവാഹികളായ കെ.പി. ജോൺസൻ, വൈ. സാമുവൽകുട്ടി. എം.എം. ഇസ്മയിൽ, എം. പാപ്പച്ചൻ, ദുർഗ ഗോപാലകൃഷ്ണൻ, റെജി നിസ, റഹീം, ഷിബി ജോർജ്, എം.എസ്.എം.സി ചെയർമാൻ എൻ. സതീഷ് ചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ. വൽസലമ്മ, പ്രഥമാധ്യാപിക എസ്. സുഷമ, ബെറ്റ്സി ആൻറണി, നൂർജഹാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.