ബ്ലോക്ക് ഓഫിസിലേക്ക് കോൺഗ്രസ്​ മാർച്ച്

കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പദ്ധതി നിർവഹണത്തിനായി ചെടിച്ചട്ടി വാങ്ങിയതിൽ ഭരണസമിതി 15 ലക്ഷത്തി​െൻറ അഴിമതി നടത്തിയതായി ആരോപിച്ചായിരുന്നു സമരം. കെ.പി.സി.സി അംഗം അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡി. സജയകുമാർ അധ്യക്ഷതവഹിച്ചു. റെജിമോൻ വർഗീസ്, ബ്രിജേഷ് എബ്രഹാം, തങ്കച്ചൻ പനവേലി, മൈലം ഗണേഷ്, തലച്ചിറ അസീസ്, രാധാമോഹൻ, പ്രീതാ മാത്തുക്കുട്ടി, സരോജിനി ബാബു, ഉജ്ജ്വലകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.