പുരസ്​കാര നിറവിൽ പെരുമാതുറ

പോത്തൻകോട്: പെരുമാതുറ എന്ന മത്സ്യഗ്രാമം വീണ്ടും പുരസ്കാരങ്ങളുടെ നിറവിൽ മത്സ്യകൃഷിക്ക് പ്രോത്സാഹനം നൽകുന്നതിനായി ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയ അവാർഡുകളിൽ സംസ്ഥാന പുരസ്കാരമടക്കം മൂന്നെണ്ണം പെരുമാതുറ സ്വദേശികൾക്കാണ്. സംസ്ഥാനതലത്തിലെ മികച്ച അക്വകൾച്ചർ പ്രമോട്ടർ പുരസ്കാരം പെരുമാതുറ സിദ്ദീഖ് മൻസിലിൽ ബി. സിദ്ദീഖ് കരസ്ഥമാക്കി. 20,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം ചൊവ്വാഴ്ച കൊല്ലം ചിന്നക്കട സി.എസ്.െഎ കൺവെൻഷൻ സ​െൻററിൽ മന്ത്രി മേഴ്സിക്കുട്ടി സമ്മാനിക്കും. ചിറയിൻകീഴ്, കിഴുവിലം, വെട്ടൂർ പഞ്ചായത്തുകളിൽ ഫിഷറീസ് പ്രമോട്ടറായി ജോലി നോക്കുകയാണ് സിദ്ദീഖ്. കൂടാതെ 30,000 ത്തോളം മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന കൃഷിയുമാണ്. മികച്ച ഒാര് ജലമത്സ്യ കർഷകനുള്ള 10,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം വടക്കെ പെരുമാതുറ വെള്ളിവിളാകം വീട്ടിൽ എ.കെ. നബീലിനാണ്. നൂതന കൃഷി രീതി നടപ്പാക്കിയ കർഷകനുള്ള ജില്ലാതല പുരസ്കാരം ഷാജഹാൻ മൻസിലിൽ ഷബാഅത്തും കരസ്ഥമാക്കി. രണ്ട് ജില്ലാ അവാർഡും ഒരു സംസ്ഥാന അവാർഡുമടക്കം മൂന്ന് പുരസ്കാരങ്ങൾ നാടിനെ തേടി എത്തിയതി​െൻറ അഭിമാനത്തിലാണ് നാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.