വയോജനകൂട്ടായ്മ ഇന്ന്

പുനലൂർ: ജനമൈത്രി പൊലീസി​െൻറയും വയോജന സംരക്ഷണസമിതിയുടെയും ആഭിമുഖ്യത്തിൽ വയോജന കൂട്ടായ്മ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പുനലൂർ വൈ.എം.സി.എ ഹാളിൽ നടക്കും. മെഡിക്കൽ ക്യാമ്പ്, വയോജന കൗൺസലിങ്, കലപരിപാടികൾ എന്നിവ നടക്കും. പിന്നാക്കത്തിലുള്ള വയോജനങ്ങൾക്ക് ഊന്നുവടിയും രോഗികൾക്ക് സാമ്പത്തികസഹായവും നൽകും. എല്ലാ വയോജനങ്ങളും യോഗത്തിൽ എത്തണമെന്ന് പുനലൂർ എസ്.ഐ അറിയിച്ചു. തിരുനെൽവേലിക്ക് നീട്ടിയ പാലരുവിക്ക് സ്റ്റോപ്പില്ല; ഇടമണ്ണുകാർ നിരാശയിൽ പുനലൂർ: പുനലൂരിൽനിന്ന് പാലരുവി എക്സ്പ്രസ് തിരുനെൽവേലിയിലേക്ക് നീട്ടിയെങ്കിലും ഇടമണ്ണിലെ യാത്രക്കാർ നിരാശയിൽ. പുനലൂർ-ചെങ്കോട്ട ബ്രോഡ്ഗേജിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ ഇടമണ്ണിൽ പാലരുവിക്ക് സ്റ്റോപ്പില്ലാത്തതാണ് ജനങ്ങളെ നിരാശയിലാക്കുന്നത്. പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് തിങ്കളാഴ്ച രാത്രിമുതലാണ് തിരുനെൽവേലിയിലേക്ക് നീട്ടിയത്. പുനലൂർ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം വഴി പാലക്കാട്ട് എത്തി തിരികെ പിറ്റേന്ന് രാവിലെ ആറരക്ക് തിരുനെൽവേലിയിൽ എത്തിച്ചേരും. പുനലൂരിനും തെന്മലക്കും ഇടയിൽ 20 കിലോമീറ്റർ ദൂരത്തിൽ ഇടമൺ, ഒറ്റക്കൽ റെയിൽവേ സ്റ്റേഷനുകളുണ്ട്. മീറ്റർഗേജ് പാതയിൽ ട്രെയിൻ സർവിസ് തുടങ്ങിയ കാലംമുതൽ എക്സ്പ്രസ് ട്രെയിനുകൾ ഇടമണ്ണിൽ നിർത്തുമായിരുന്നു. എന്നാൽ, ബ്രോഡ്ഗേജ് ആക്കിയതോടെ മുമ്പുണ്ടായിരുന്ന യാത്രസൗകര്യവും നിഷേധിക്കുന്ന നിലപാടാണ് റെയിൽവേ അധികൃതർ ഇടമൺമേഖലയോട് പുലർത്തുന്നതെന്ന ആക്ഷേപമുണ്ട്. കിഴക്കൻമേഖലയിൽ പുനലൂർ കഴിഞ്ഞാൽ കൂടുതൽ യാത്രക്കാർ ഉള്ളതും ഇടമണ്ണിലാണ്. നിലവിൽ ഗുരുവായൂർ പാസഞ്ചർ ഉൾപ്പെടെ മൂന്നു ട്രെയിനുകൾ ഇടമൺവരെ സർവിസുണ്ടായിരുന്നതിൽ ഒരു പാസഞ്ചർ ഒഴികെയുള്ളത് പുനലൂർവരെയാക്കി. കൊല്ലം, കോട്ടയം, എറണാകുളം അടക്കം വടക്കൻ ജില്ലകളിൽ ജോലി ചെയ്യുന്ന ഇടമൺ മേഖലയിലുള്ള സർക്കാർ ജീവനക്കാരുൾെപ്പടെ യാത്രക്കാർക്ക് പാലരുവി പ്രധാന ആശ്രയമാകേണ്ടതാണ്. എന്നാൽ, അധികൃതരുടെ നിഷേധനിലപാട് യാത്രക്കാരെ വിഷമത്തിലാക്കുന്നു. പാലരുവി നിർത്താത്തതുകാരണം ഇടമണ്ണിലെ യാത്രക്കാർ പുനലൂർ, തെന്മല സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുന്നു. ഇടമണ്ണിൽ സ്റ്റോപ് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് നിവേദനം നൽകാനും നടന്നിെല്ലങ്കിൽ സമരം ആരംഭിക്കുമെന്നും ഇടമൺ റെയിൽവേ പാസഞ്ചർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.