പേസ്​റ്റിനും പൗഡറിനും പൊൻതിളക്കം; സ്വർണക്കടത്തിന്​ പുതുരീതികൾ

വള്ളക്കടവ്: വിമാനത്താവളങ്ങള്‍ വഴി കെമിക്കല്‍ രൂപത്തിൽ സ്വര്‍ണം കടത്തുന്നത് വ്യാപകമാകുന്നു. ഇവ കെണ്ടത്താന്‍ അവശ്യമായ അത്യാധുനിക പരിശോധനസംവിധാനങ്ങള്‍ കസ്റ്റംസിന് ഇല്ലാത്തതാണ് സ്വര്‍ണക്കടത്ത് മാഫിയ പുതിയമാർഗം സ്വീകരിക്കാൻ കാരണം. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ എയര്‍കസ്റ്റംസ് പിടികൂടുന്നതിനെക്കാള്‍ സ്വര്‍ണം കണ്ണ് വെട്ടിച്ച് പുറത്തേക്ക് കടത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ സാമ്പത്തികവര്‍ഷം തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് മാത്രം എയര്‍കസ്റ്റംസ് പിടികൂടിയത്13.56 കിലോഗ്രാം സ്വര്‍ണമാണ്. ഇതിന് 4.44 കോടി വില വരും. കെമിക്കല്‍ രൂപത്തിൽ ശരീരത്തി​െൻറ പലഭാഗങ്ങളിലും ഒളിപ്പിച്ച് സ്വർണം കടത്തുന്നവര്‍ ഇത് റോഡ് മാര്‍ഗം തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും കടത്തുകയാണ് പതിവ്. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ എക്സ്പ്രസില്‍ ദുൈബയില്‍ നിന്ന് എത്തിയ കൊല്ലം തഴവ സ്വദേശി അലിയുടെ പക്കല്‍ ഉണ്ടായിരുന്ന 40 ലക്ഷത്തി​െൻറ സ്വര്‍ണം കെണ്ടത്താന്‍ കസ്റ്റംസിന് വേണ്ടിവന്നത് പത്ത് മണിക്കൂറിലധികമാണ്. സ്വര്‍ണം ദ്രാവകരൂപത്തിലാക്കി പ്രോട്ടീന്‍ പൗഡറുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തി​െൻറ ഇലാസ്റ്റിക്കിലാണ് ഒളിപ്പിച്ചിരുന്നത്. ഇയാള്‍ സ്വര്‍ണം കടത്തുന്നെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി പരിശോധനകള്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ദേഹപരിശോധന നടത്തുകയും പിന്നീട് മെറ്റല്‍ഡിറ്റക്ടര്‍ ഡോറിലൂടെ പലതവണ കടത്തിനോക്കിയെങ്കിലും തെളിവ് ലഭിച്ചിരുന്നില്ല. പിന്നീട് കെമിക്കല്‍ വിദഗ്ധരുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രോസസിങ്ങിലൂടെയാണ് സ്വര്‍ണം വേര്‍തിരിച്ച് എടുത്തത്. മുമ്പ് സ്വര്‍ണം ദ്രാവകരൂപത്തിലാക്കി പ്രോട്ടീന്‍ പൗഡറുമായി കൂട്ടിക്കുഴച്ച് കാല്‍മുട്ടില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതും രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.