ഒരു മണിക്കൂർ, 60 പ്രഭാഷകർ; കാര്യവട്ടത്ത്​ വ്യത്യസ്​ത പ്രഭാഷണപരമ്പര

തിരുവനന്തപുരം: ഒരു മണിക്കൂറിൽ 60 പ്രഭാഷണങ്ങൾ അരങ്ങേറുന്ന പ്രഭാഷണപരമ്പരക്ക് കാര്യവട്ടം യൂനിവേഴ്സിറ്റി കാമ്പസ് വേദിയാകുന്നു. പ്രധാനപ്പെട്ട ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഒരു മിനിറ്റിനുള്ളിൽ സംസാരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അങ്ങനെ ഒരു മണിക്കൂറിൽ 60 പേർക്ക് സംസാരിക്കാൻ അവസരം ലഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും പങ്കെടുക്കാം. ആർക്കും ഏതു വിഷയത്തിലും ഏതുഭാഷയിലും സംസാരിക്കാം. കേരള സർവകലാശാല ടീച്ചേഴ്സ് ഓർഗനൈസേഷനാണ് (കെ.യു.ടി.ഒ) ഫിസിക്സ് സെമിനാർ ഹാളിൽ ഇൗമാസം 12 ന് ഉച്ചക്ക് രണ്ടിന് പരിപാടി സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.