കുളത്തൂപ്പുഴ: ഗവ.യു.പി സ്കൂളിൽ സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷം. പൊലീസ് സ്റ്റേഷന് മുന്നിലുള്ള സ്കൂളിൽ കഴിഞ്ഞ അവധി ദിവസം ക്ലാസ് മുറിയുടെ പൂട്ട് തകർത്ത് അകത്തുകടന്നവർ പുസ്തകങ്ങളും ബുക്കുകളും വലിച്ചെറിയുകയും കീറി നശിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങൾെവച്ചിരുന്ന സ്റ്റാൻഡുകളും ഡെസ്കും െബഞ്ചും തല്ലിത്തകർത്തു. തിങ്കളാഴ്ച രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ സ്കൂൾ ഗ്രൗണ്ടിൽ വോളിബാൾ മത്സരം നടന്നിരുന്നു. എന്നാൽ, പാഠ്യേതര ആവശ്യങ്ങൾക്ക് സ്കൂൾ ഗ്രൗണ്ട് വിട്ടുനൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് വിദ്യാഭ്യാസവകുപ്പ് ഉന്നതർക്ക് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ അഞ്ചൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ നിർദേശപ്രകാരം സ്കൂൾ അധികൃതർ കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ അവസരം മുതലെടുത്ത് സാമൂഹികവിരുദ്ധർ നടത്തിയ ആക്രമണമാകാം സ്കൂളിലുണ്ടായതെന്ന് നാട്ടുകാർ സംശയിക്കുന്നു. സ്കൂൾ അധികൃതരുടെ പരാതിയിന്മേൽ കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.