പരിശീലനം സമാപിച്ചു

തിരുവനന്തപുരം: അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷ​െൻറ ഡി ലൈസൻസ് സർട്ടിഫിക്കറ്റിന് യോഗ്യത നേടുന്നതിനുള്ള പരിശീലന പരിപാടി ലക്ഷ്മി ഭായ് നാഷനൽ കോളജ് ഫോർ ഫിസിക്കൽ എജുക്കേഷനിൽ (എൽ.എൻ.സി.പി.ഇ) സമാപിച്ചു. സംസ്ഥാനത്തി​െൻറ വിവിധ ജില്ലകളിൽനിന്നായി 22 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ആറുദിവസം നീണ്ട പരിശീലനത്തിന് എ.ഐ.എഫ്.എഫ് ഇൻസ്ട്രക്ടറായ ഡെറിൽ ഡിസൂസ നേതൃത്വം നൽകി. പരിശീലനം പൂർത്തിയാക്കിയ പരിശീലകർക്കുള്ള ഡി ലൈസൻസ് സർട്ടിഫിക്കറ്റുകൾ എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ വിതരണം ചെയ്തു. ഫിഫ സെർട്ടിഫൈഡ് കോച്ച് ഡോ. പ്രദീപ് ദത്ത അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.