തിരുവനന്തപുരം: നാല് തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. കാറ്റഗറി നമ്പർ 72/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ ഇൻ ഇൻഫെക്ഷ്യസ് ഡിസീസസ്, കാറ്റഗറി നമ്പർ 196/2017 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ െലക്ചറർ ഇൻ ഡെർമറ്റോളജി ആൻഡ് വെനറോളജി (ഒന്നാം എൻ.സി.എ-എസ്.സി), കാറ്റഗറി നമ്പർ 339/2017 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കോമേഴ്സ് (ജൂനിയർ), കാറ്റഗറി നമ്പർ 344/2017 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി (പട്ടികവർഗക്കാരിൽനിന്നുള്ള പ്രത്യേക നിയമനം) തസ്തികകളുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിക്കുക. മറ്റ് തീരുമാനങ്ങൾ: *കാറ്റഗറി നമ്പർ 383/2017 പ്രകാരം കെ.എസ്.എഫ്.ഇ ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (പാർട്ട്ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം) അഭിമുഖം നടത്തും *കാറ്റഗറി നമ്പർ 59/2017 മുതൽ 61/2017 വരെ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ വകുപ്പുകളിൽ ആയ (എൻ.സി.എ.-എൽ.സി/എ.ഐ, മുസ്ലിം, എസ്.സി, ഈഴവ), കൊല്ലം, കോട്ടയം, വയനാട്, കാസർകോട് ജില്ലകളിൽ കാറ്റഗറി നമ്പർ 347/2017 പ്രകാരം ആരോഗ്യവകുപ്പിൽ മോട്ടോർ മെക്കാനിക്, ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 463/2017 പ്രകാരം ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് രണ്ട് (ഹോമിയോ) (രണ്ടാം എൻ.സി.എ -വിശ്വകർമ), മലപ്പുറം ജില്ലയിൽ കാറ്റഗറി നമ്പർ 462/2017 പ്രകാരം ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് രണ്ട് (ഹോമിയോ) (രണ്ടാം എൻ.സി.എ -ഹിന്ദു നാടാർ), ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 461/2017 പ്രകാരം ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് േഗ്രഡ് രണ്ട് (ഹോമിയോ) (രണ്ടാം എൻ.സി.എ-എസ്.സി) തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. *ആരോഗ്യവകുപ്പിൽ ഇ.സി.ജി ടെക്നീഷ്യൻ േഗ്രഡ് രണ്ട് (കാറ്റഗറി നമ്പർ 362/2016) (പട്ടികവർഗക്കാരിൽനിന്നുള്ള പ്രത്യേക നിയമനം) റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും *മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ േഗ്രഡ് രണ്ട് (കാറ്റഗറി നമ്പർ 256/2013), വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ (കാറ്റഗറി നമ്പർ 401/2017) എന്നീ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും. *കാറ്റഗറി നമ്പർ 606/2017 പ്രകാരം കോളജ് വിദ്യാഭ്യാസ വകുപ്പിൽ െലക്ചറർ ഇൻ ഉർദു (രണ്ടാം എൻ.സി.എ-ഒ.ബി.സി) തസ്തികയുടെ ഒഴിവ് മാതൃറാങ്ക്പട്ടികയിലെ മറ്റ് പിന്നാക്കവിഭാഗങ്ങൾക്ക് നൽകി നികത്തും. *കാറ്റഗറി നമ്പർ 36/2018, 39/2018, 40/2018, 41/2018 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അറബിക് (ജൂനിയർ) (രണ്ടാം എൻ.സി.എ-ഈഴവ, എൽ.സി, ഒ.ബി.സി, വിശ്വകർമ) തസ്തികയുടെ ഒഴിവ് മാതൃറാങ്ക്പട്ടികയിലെ മറ്റ് പിന്നാക്കവിഭാഗങ്ങൾക്ക് നൽകി നികത്തും. *കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ കമ്പൗണ്ടർ തസ്തകിയുടെ ഒഴിവ് പ്ലാേൻറഷൻ കോർപറേഷൻ കേരള ലിമിറ്റഡ്/സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ ലിമിറ്റഡ് തസ്തികക്കായി നിലവിലെ റാങ്ക്പട്ടികയിലെ ഉദ്യോഗാർഥികളിൽനിന്ന് സമ്മതപത്രം വാങ്ങി നികത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.