വെളിയം: അമ്പലക്കര പ്ലാക്കോണത്ത് മൂന്ന് . ടിനു ഭവനിൽ സാറാമ്മ തങ്കച്ചൻ, വേലംകോണത്ത് വീട്ടിൽ വാസന്തി, കൃപ ഭവനിൽ അലക്സ് കുട്ടി എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞദിവസം പുലർച്ചെ മോഷണശ്രമം നടന്നത്. സാറാമ്മ തങ്കച്ചെൻറ വീടിെൻറ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ഇവിടെ ഉണ്ടായിരുന്ന ടോർച്ച് മോഷണം പോയി. ബന്ധുവിെൻറ മരണത്തിന് പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മഴവെള്ളം ശേഖരിക്കാൻ വീട്ടുകാർ പുറത്തിറങ്ങിയസമയത്താണ് വാസന്തിയുടെ വീട്ടിൽ മോഷ്ടാക്കൾ കടന്നത്. അലമാരി തുറന്ന് എല്ലാം വാരിവലിച്ചിട്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. വീട്ടുകാർ ബഹളം വെച്ചതോടെ മോഷ്ടാക്കൾ കടന്നു. അലക്സ്കുട്ടിയുടെ വീട്ടിൽ മോഷ്ടാക്കളെത്തിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ കടന്നുകളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.