പാടത്ത്​ കൃഷി, വരമ്പത്ത്​ നാടകം​​​​; ഒാർഗാനിക്​ തിയറ്റർ പദ്ധതിക്ക്​ വാമനപുരത്ത്​ ന​ാളെ തുടക്കം

തിരുവനന്തപുരം: ജൈവ കാർഷിക സംസ്കൃതി തിരിച്ചുപിടിക്കാനും ഗ്രാമീണ നാടകവേദിയിലൂടെ നവസന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാനുമായി ഭാരത്ഭവ​െൻറ നേതൃത്വത്തിൽ ആവിഷ്കരിച്ച 'ഒാർഗാനിക് തിയറ്റർ' സംരംഭത്തിന് ബുധനാഴ്ച വാമനപുരം കളമച്ചൽ പാടത്ത് തുടക്കമാകുമെന്ന് ഡി.കെ. മുരളി എം.എൽ.എ വാർത്തസമ്മേളത്തിൽ അറിയിച്ചു. രാവിലെ 11ന് മന്ത്രിമാരായ എ.കെ. ബാലനും വി.എസ്. സുനിൽകുമാറും ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. പത്തേക്കർ സ്ഥലത്താണ് ഒാർഗാനിക് തിയറ്ററി​െൻറ മാതൃക സൃഷ്ടിക്കുന്നത്. ഇൗ സ്ഥലത്ത് കൃഷി ആരംഭിക്കുകയും പാടക്കരയിലെ നാടകപ്പന്തലിൽ ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' എന്ന നാടകത്തി​െൻറ പരിശീലനക്കളരി ആരംഭിക്കുകയും ചെയ്യും. ഏഴ് ഏക്കറിൽ നെൽകൃഷിയും രണ്ട് ഏക്കറിൽ പച്ചക്കറിയും ഒരു ഏക്കറിൽ മത്സ്യകൃഷിയുമാണ് നടത്തുക. വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ച് കൃഷിയിടത്തിനകത്ത് കർഷകരെയും കലാപ്രതിഭകളെയും ഉൾപ്പെടുത്തിയാകും നാടകം അരങ്ങേറുക. വിവ കൾചറൽ ഒാർഗനൈസേഷ​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത്ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, വിവ സെക്രട്ടറി എസ്.എൻ. സുധീർ, സംസ്ഥാന സാക്ഷരതമിഷൻ ഡയറക്ടർ പി.എസ്. ശ്രീകല, റോബിൻ സേവ്യർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.