തിരുവനന്തപുരം: മാറനല്ലൂർ വില്ലേജ് ഓഫിസിനായി പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 4.30ന് ഊരൂട്ടമ്പലം ജങ്ഷനിൽ നടക്കും. മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഐ.ബി. സതീഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഹരിതകേരള മിഷൻ ഏകദിന ശിൽപശാല തിരുവനന്തപുരം: ഹരിതകേരളം മിഷൻ പദ്ധതിയുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഏകദിന ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 2912 ഹെക്ടർ തരിശുനിലം കൃഷിഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് വിവിധ പദ്ധതികളിലൂടെ നടപ്പാക്കിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യസംസ്‌കരണം, ജലസംരക്ഷണം, കൃഷി, ഹരിതചട്ടം, ഹരിതകേരളം എന്നിവയുടെ പ്രവർത്തനങ്ങൾ അതത് മേഖലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. സബ് കലക്ടർ കെ. ഇമ്പശേഖർ, ഗ്രാമവികസന വകുപ്പ് എ.ഡി.സി എസ്. നീലകണ്ഠപ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഹിൽക് രാജ്, ജില്ല പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, ജില്ല പഞ്ചായത്ത് സെക്രട്ടറി സുഭാഷ്, ശുചിത്വമിഷൻ അസിസ്റ്റൻറ് കോഓഡിനേറ്റർ ഷീബാ പ്യാരേലാൽ, ഹരിതകേരളം ജില്ല കോഓഡിനേറ്റർ ഡി. ഹുമയൂൺ, ബ്ലോക്ക് പഞ്ചായത്ത്/ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, അസിസ്റ്റൻറ് സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.