കിളിമാനൂർ: പകൽക്കുറി പാസ്ക് ലൈബ്രറിയുടെ രണ്ടാമത് അക്ഷരശ്രീ പുരസ്കാരത്തിന് പെരിനാട് സദാശിവൻ പിള്ളെയയും മതിര ബാലചന്ദ്രനെയും തെരഞ്ഞെടുത്തു. 'ഭാരതത്തിലെ ക്ഷേത്രങ്ങൾ' എന്ന ഗ്രന്ഥത്തിനാണ് പെരിനാട് സദാശിവൻ പിള്ളക്ക് പുരസ്കാരം ലഭിച്ചത്. 'അശ്വത്ഥാമാവ്' എന്ന കവിതാസമാഹാരത്തിനാണ് മതിര ബാലചന്ദ്രന് അവാർഡ്. പ്രശസ്തിപത്രവും ഫലകവും കാഷും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 21ന് പകൽക്കുറിയിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി പള്ളിക്കൽ അജയൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.