വെളിയം: ഓയൂർ-കൊട്ടാരക്കര റൂട്ടിൽ . വെളിയം, ഓടനാവട്ടം, മുട്ടറ, തൃക്കണ്ണമംഗൽ, കൊട്ടാരക്കര സ്കൂളുകളിലേക്ക് പോകുന്നതിനായി ആയിരക്കണക്കിന് വിദ്യാർഥികളാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. എന്നാൽ, വിദ്യാർഥികൾ സ്വകാര്യ ബസുകളിൽ കൺസഷൻ നിരക്കിൽ കയറുമ്പോൾ മുതിർന്നവർ ഈ റൂട്ടിലുള്ള കെ.എസ്.ആർ.ടി.സി ബസിനെയാണ് ആശ്രയിക്കുന്നത്. ഇത് സ്വകാര്യ ബസുകളുടെ കളക്ഷൻ കുറയാൻ ഇടയാക്കുന്നുവെന്ന പേരിലാണ് വിദ്യാർഥികളെ ഭാഗികമായി ഒഴിവാക്കുന്നത്. പുനലൂരിലെ ഗതാഗതക്കുരുക്ക് അഴിയുന്നില്ല; ഇടറോഡുകളിലും വീർപ്പുമുട്ടൽ പുനലൂർ: പട്ടണത്തിലെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമാകുന്നു. കുരുക്ക് ഒഴിവാക്കാനുള്ള ഇടറോഡുകളും വാഹനത്തിരക്കിൽ അമരുന്നു. പട്ടണത്തിൽ നടക്കുന്ന ഓട നിർമാണം അടക്കം നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ വാഹനക്കുരുക്കിന് ഇടയാക്കുന്നത്. മുന്നൊരുക്കവും സുരക്ഷ സംവിധാനങ്ങളും ഇല്ലാതെയാണ് ദേശീയപാതയുടെ ഒരുവശത്ത് ഓടയും മറുവശത്ത് നടപ്പാതയും നിർമിക്കുന്നത്. ഇതിനിടയിൽ പാതയോരത്തുള്ള വൈദ്യുതി തൂണുകൾ മാറ്റിയിടുന്ന ജോലി കൂടിയായതോടെ വാഹനയാത്രികരും കച്ചവടക്കാരും കാൽനടയാത്രക്കാരും ഉൾപ്പെടെ വലയുകയാണ്. പട്ടണത്തിലെ കുരുക്കിൽനിന്ന് ഒഴിവാക്കാനായി ഇടറോഡുകളെ ആശ്രയിക്കാമെന്ന് കരുതിയാലും രക്ഷയില്ല. ടൗണിൽ കാറുകളിലും ഇരുചക്രവാഹനങ്ങളിലും എത്തുന്നവർ പാർക്കിങ്ങിനായി ഇടറോഡുകളെ ആശ്രയിക്കുന്നതാണ് കാരണം. ഒരുവാഹനത്തിന് മാത്രം കടന്നുപോകാൻ വീതിയേ ഈ റോഡുകൾക്കുള്ളൂ. എന്നിരിക്കെ രണ്ടുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നതോടെ കുരുക്ക് രൂക്ഷമാകുന്നു. ശിവൻകോവിൽ റോഡ്, എം.എൽ.എ റോഡ്, നേതാജി റോഡ് തുടങ്ങിയ ഇടറോഡുകളിലാണ് അനധികൃത പാർക്കിങ്ങും കരുക്കും രൂക്ഷമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.