പത്തനാപുരം: ജില്ല ലീഗല്‍ സർവിസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സർവിസസ് കമ്മിറ്റിയുടെയും ഗാന്ധിഭവന്‍ ലീഗല്‍ എയ്ഡ് ക്ലിനിക്കിെൻറയും സംയുക്താഭിമുഖ്യത്തില്‍ 14ന് പത്തനാപുരം ഗാന്ധിഭവനില്‍ മെഗാ അദാലതും നിയമബോധവത്കരണ സെമിനാറും നടക്കും. രാവിലെ 10ന് ജില്ല ജഡ്ജിയും താലൂക്ക് ലീഗല്‍ സർവിസസ് കമ്മിറ്റി ചെയര്‍മാനുമായ എ.കെ. ഗോപകുമാറിെൻറ അധ്യക്ഷതയില്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം മെഗാ അദാലത്തും സെമിനാറും ഉദ്ഘാടനം ചെയ്യും. നൂറോളം കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. അദാലത്തില്‍ പരിഗണിക്കേണ്ട പരാതികള്‍ ഗാന്ധിഭവനിലോ പുനലൂര്‍ എം.എ.സി.ടി കോടതിയിലെ ഓഫിസിലോ സമര്‍പ്പിക്കാം. കോടതികളിലും പൊലീസ് സ്‌റ്റേഷനിലും നിലവിലുള്ളതും അല്ലാത്തതുമായ എല്ലാ പരാതികളും പരിഗണിക്കും. ഫോൺ: 9605048000, 9605034000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.