മുട്ടത്തറ മലിനജല ശുദ്ധീകരണ പ്ലാൻറ്​: കരാർ അവസാനിക്കുന്നു; പുതിയ ഏജന്‍സിയെ തേടി ജലഅതോറിറ്റി

വള്ളക്കടവ്: മുട്ടത്തറ മലിനജല ശുദ്ധീകരണ പ്ലാൻറി​െൻറ കരാര്‍ കാലാവധി തീരാന്‍ ഇനി രണ്ട് മാസം മാത്രം. നടത്തിപ്പിന് ഇനി പുതിയ ഏജന്‍സിയോ കരാര്‍ കമ്പനികളോ ഏർപ്പെടുത്താനുള്ള പദ്ധതി തയാറാക്കുകയാണ് ജലഅതോറിറ്റി. നോയ്ഡ കേന്ദ്രമാക്കിയ യു.ഇ.എം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 2009ലാണ് ഇവർ പ്ലാൻറി​െൻറ ദൗത്യം എറ്റെടുത്ത്. രൂപകല്‍പന, നിര്‍മാണം, കമീഷനിങ്, പ്രവര്‍ത്തനം എന്നിവ നടത്തുന്നവയടക്കമുള്ളതാണ് കരാര്‍. 2013 ഒക്ടോബര്‍ ഒന്നിന് കമീഷന്‍ ചെയ്ത പ്ലാൻറി​െൻറ അഞ്ചുവര്‍ഷത്തെ കരാര്‍ സെപ്റ്റംബറില്‍ അവസാനിക്കും. ജപ്പാനിലെ വമ്പന്‍ കമ്പനിയായ തോഷിബയുമായി യു.ഇ.എം കമ്പനി പുതിയ കരാര്‍ എറ്റെടുത്തതിനാൽ ട്രീറ്റ്മ​െൻറ് പ്ലാൻറി​െൻറ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുവാന്‍ ഇവർക്ക് താല്‍പര്യമില്ലാത്ത സാഹചര്യമാണ്. മലിനജലം ശുദ്ധീകരിച്ചശേഷം ഉണ്ടാകുന്ന ചളി നീക്കം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാെണന്ന് അധികൃതര്‍ പറയുന്നു. മിലിനജലം ശുദ്ധീകരിച്ച ശേഷം കുഴമ്പ് രൂപത്തില്‍ വരുന്ന ചളി പ്രത്യേക സ്ഥലത്തേക്ക് മാറ്റിയശേഷം ഉണക്കിയാണ് സൂക്ഷിക്കുന്നത്. പ്രതിദിനം ആറു ടണ്‍ ചളിയാണ് ഇങ്ങനെ മാറ്റുന്നത്. കൃഷിയിടങ്ങളിലും മറ്റും വളമാക്കി ഉപയോഗിക്കാൻ സൗജന്യമായി നല്‍കാമെന്ന് പറഞ്ഞിട്ടും ശുദ്ധീകരിച്ചെടുക്കുന്ന വെള്ളവും ഖരമാലിന്യവും എടുക്കാന്‍ ആരും എത്തുന്നില്ല. ഇത്കാരണം പ്ലാൻറ് നടത്തിപ്പ് പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. ജനുറം പദ്ധതിയില്‍ ഉൾപ്പെടുത്തി മുട്ടത്തറയില്‍ 100 ഏക്കര്‍ സ്ഥലത്ത് 80 കോടി രൂപ ചെലവഴിച്ചാണ് സ്വീവേജ് ട്രീറ്റ്മ​െൻറ് പ്ലാൻറ് നിര്‍മിച്ചത്. ആദ്യഘട്ടത്തില്‍ പ്ലാൻറില്‍ നിന്ന് ശുദ്ധീകരിക്കുന്ന ജലം എറ്റെടുക്കാന്‍ ടൈറ്റാനിയം മുേന്നാട്ടുവന്നെങ്കിലും മുട്ടത്തറയില്‍ നിന്ന് വേളി വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വൻ സാമ്പത്തികബാധ്യതയാകുമെന്ന് കണ്ടതിനാൽ ഇൗ പദ്ധതിയില്‍ നിന്ന് പിന്മാറി. ഇപ്പോള്‍ മലിനജലം ശുദ്ധീകരിച്ചശേഷം ആറ്റിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. പ്രതിദിനം 107 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള ട്രീറ്റ്മ​െൻറ് പ്ലാൻറില്‍ ഇപ്പോള്‍ എത്തുന്നത് 30 ദശലക്ഷം ഡ്രെയിനേജ് മാത്രമാണ്. പ്ലാൻറ് സ്ഥാപിച്ചതിനൊപ്പം നഗരത്തില്‍ സ്വീവേജ് വിപുലീകരണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് എങ്ങുമെത്തിയില്ല. ഡ്രെയിനേജ് വിപുലീകരണ പദ്ധതി നടപ്പാക്കിയാല്‍ നഗരപരിധിയിലെ 75 ശതമാനം വാര്‍ഡുകളിലെ ഡ്രെയിനേജും ഇവിടെ സംസ്കരിക്കാന്‍ കഴിയുമെന്ന് പ്ലാൻറ് ചുമതലയുള്ളവര്‍ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമാണ് ഈ പ്ലാൻറ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.