തിരുവനന്തപുരം: മൂന്ന് മുതിർന്ന ചരിത്ര പണ്ഡിതരെ കേരള ചരിത്രഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) ആദരിക്കും. പ്രഫ. ടി.കെ. രവീന്ദ്രൻ, പ്രഫ. എം.ജി.എസ്. നാരായണൻ, പ്രഫ. കെ.എൻ. പണിക്കർ എന്നിവരെ വ്യാഴാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം ആദരിക്കും. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും. പ്രഫ. സുരേഷ് ജ്ഞാനേശ്വരൻ, പ്രഫ. കേശവൻ വെളുത്താട്ട്, പ്രഫ. കെ.എൻ. ഗണേഷ് എന്നിവർ പ്രശംസാപത്രം അവതരിപ്പിക്കും. കെ. മുരളീധരൻ എം.എൽ.എ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, കെ.സി.എച്ച്.ആർ ചെയർമാൻ ഡോ. മൈക്കൽ തരകൻ തുടങ്ങിയവർ പെങ്കടുക്കും. മൂന്നുപേരുടെയും അക്കാദമിക് രംഗത്തെ സംഭാവനകളെക്കുറിച്ച് നടക്കുന്ന സെമിനാറിൽ പ്രഫ. സുരേഷ് ജ്ഞാനേശ്വരൻ, പ്രഫ. കേശവൻ വെളുത്താട്ട്, പ്രഫ. കെ.എൻ. ഗണേഷ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.